ജയറാമും കണ്ണൻ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് അവസാന വാരം തിരുവനന്തപുരത്താരംഭിക്കുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മിയാ ജോർജ്ജും ഷീലുഏബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൃദുല ( ജോസഫ് ഫെയിം), സായ് കുമാർ, ബൈജു സന്തോഷ്. ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, നന്ദു, ബിജു പപ്പൻ, ജയൻ ചേർത്തല, ലെന, പാർവതി നമ്പ്യാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിനേശ് പള്ളത്തിന്റേതാണ് രചന. സംഗീതം:എം.ജയചന്ദ്രൻ, ഗാനങ്ങൾ: കൈതപ്രം ,മുരുകൻ കാട്ടാക്കട. രവിചന്ദ്രൻ ഛായാഗ്രഹണവും രജിത്ത് കെ.ആർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. സഹസ് ബാല. പ്രൊഡക്ഷൻ കൺട്രോളർ:ബാദുഷ.