kunjan-nambiar

മലയാള സിനിമയുടെ ഹിറ്റ് ക്ലാസിക് സംവിധായകൻ ഹരിഹരൻ വീണ്ടും ഒരങ്കത്തിന് തയ്യാറെടുക്കുകയാണ്. പഴശിരാജയ്ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബഡ്ജറ്റ് ക്ലാസിക് സിനിമയുമായി എത്താൻ ഒരുങ്ങുകയാണ് ഹരിഹരൻ. കേരള ചരിത്രത്തിൽ തന്നെ ഏറ്റവും പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ കുഞ്ചൻ നമ്പ്യാരുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹരിഹരൻ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂജൻ സിനിമകളുടെ കാലത്ത് കുഞ്ചൻ നമ്പ്യാരുടെ പ്രസക്തി

എന്തുകൊണ്ട് കുഞ്ചൻ നമ്പ്യാരുടെ കഥ സിനിമയായിക്കൂടാ?​ അങ്ങനെ വിസ്മരിക്കപ്പെടേണ്ട ആളാണോ നമ്പ്യാർ?​ നമ്മളല്ലെങ്കിൽ ആരാണ് അദ്ദേഹത്തിന്റെ കഥകളെൊക്ക പറയുക അദ്ദേഹം ചോദിച്ചു

kunjan

കേരളത്തിൽ ജനിച്ചു പോയത് മാത്രമാണ് കുഞ്ചൻ നമ്പ്യാർ ചെയ്ത തെറ്റ്. ഇതുപോലെ സാമൂഹ്യ നവോത്ഥാനത്തിന് തിരികൊളുത്തിയ ഹാസ്യ സാഹിത്യകാരൻ ലോകത്ത് മറ്റെവിടെയുമില്ല. ഷേക്സ്പിയറിനും,​ കീറ്റ്സിനും,​ ഹെമിംഗ് വേയ്ക്കുമെല്ലാം ഒപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നാൽ അദ്ദേഹത്തെ നമ്മൾ വിസ്മരിക്കുകയാണ്. നമ്മൾ ആധികാരികമായി നമ്പ്യാരെ കുറിച്ച് പഠിച്ചിരിക്കണം. നമ്പ്യാരുടെ കൃതികൾ വായിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കണമെന്ന തോന്നൽ എനിക്കുണ്ടായത്. ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചില്ലെങ്കിൽ നമ്മൾ സിനിമയെടുക്കുന്നത് എന്തിനാണ്.

നമ്പ്യാർ എന്ന സിനിമ

കേരളം കണ്ട ഏറ്റവും ആദ്യത്തെ നവേത്ഥാന നായകനാണ് കുഞ്ചൻ നമ്പ്യാർ. അല്ലെങ്കിൽ യഥാർത്ഥ നവോത്ഥാന നായകനാണ് അദ്ദേഹം. കൃതികൾ വായിച്ചപ്പോൾ സിനിമയാക്കണമെന്ന തോന്നൽ ഉടലെടുത്തു. ഇതിനായി കഴിഞ്ഞ ഒരുവർഷമായി കൃത്യമായ പഠനത്തിലാണ്. എം.ടി വാസുദേവൻ നായരുമായുള്ള ചർച്ചകളാണ് സിനിമ ചെയ്യണമെന്ന തോന്നൽ ഉണ്ടാക്കിയത്.

kunjan-nambiar

തുടർന്ന് ഗുരുനാഥൻ എം.കഷ്ണൻ നായരുടെ മകൻ കൂടിയായ കെ.ജയകുമാറുമായി വിഷയം ചർച്ച ചെയ്തു. പിന്നീട് എം.ടി തന്നെ പറഞ്ഞു മലയാളത്തിൽ കൃത്യമായ അവഗാഹം ഉള്ള ആളിന് മാത്രമേ ഇതിലേക്കെത്താൻ സാധിക്കൂ എന്ന്. അങ്ങനെയാണ് ജയകുമാർ ചിത്രത്തിന് തിരക്കഥ എഴുതാമെന്ന വെല്ലുവിളി ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്.

ആരായിരിക്കും നമ്പ്യാർ?

കഥയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ കുഞ്ചൻ നമ്പ്യാരായി ആരാണ് തിരശീലയിലെത്തുക എന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിരുന്നു. അഭിനയവും അഭ്യാസവും തുള്ളലുമൊക്കെയായി മികച്ച അഭിനയ സാദ്ധ്യതയുള്ള വേഷമാണ് നമ്പ്യാരുടേത്. മുപ്പത് മുതൽ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചൻ നമ്പ്യാരുടെ ജീവിതമാണ് സിനിമയാക്കാൻ ഉദ്ദേശിക്കുന്നത്.

ഒരു നടൻ തന്നെ പൂ‌ർണമായും ഈ വേഷം കൈകാര്യം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പല പേരുകളും മനസിലുണ്ട് പക്ഷേ വെള്ളിത്തിരയിൽ കുഞ്ചൻ നമ്പ്യാരായി ആരാണ് എത്തുക എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. അതൊരു സസ്പെൻസായി നിൽക്കട്ടെ. ഒരു സർപ്രൈസ് കാസ്റ്റിംഗായിരിക്കും ചിത്രത്തിലേത്.

kunjan-nambiar

സിനിമയ്ക്ക് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല എന്നാൽ കഴിഞ്ഞ ഒരുവർഷമായി കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തിലെ കേട്ടതും കേൾക്കാത്തതുമായ കഥകളുടെ പിന്നാലെയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുണ്ടാവുക. മാത്തൂർ പണിക്കരെയും,​ ദ്രോണമ്പള്ളി നായ്ക്കരെയും,​ മാർത്താണ്ഡവർമ്മയെ,​ ചെമ്പകശേരി രാജാക്കന്മാരെയും പോലെ നിരവധി ശക്തരായ കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും.