mohanlal

ഈ പ്രായത്തിൽ നിങ്ങളിതെന്ത് ഭാവിച്ചാണ് മനുഷ്യാ....! മനുഷ്യനെ ഞെട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണോ ഇങ്ങള്?​ യൂട്യൂബിനും ട്വിറ്ററിലുമെല്ലാം ഇന്നത്തെ ട്രെൻഡിംഗ് ലിസ്റ്റ് ഒന്നാമതാക്കാനുള്ള സൈക്കളോജിക്കൽ മൂവ് ആണോ..?​ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിതൊക്കെ.

മോഹൻലാൽ എന്ന അഭിനയപ്രതിഭയ്ക്ക് മുൻപ് ഏറ്റവും കൂടുതൽ കുറ്റങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളത് ശരീരം ശ്രദ്ധിക്കാത്തതിന്റെ പേരിലാണ്. എന്നാൽ ന്യൂജനറേഷൻ ചിത്രങ്ങളുടെ കാലത്തോടെ നടന്മാരെല്ലാം മാറ്റങ്ങളുടെ പാതയിലേക്ക് ചെയ്തു. 'ഒടിയൻ' എന്ന ചിത്രത്തിനായി ശരീര ഭാരം കുറയ്കുന്നു എന്ന വാർത്തകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണ് ഒടിയനിലൂടെ സംഭവിക്കുന്നതെന്ന് അന്ന് സംവിധായകൻ ശ്രീകുമാ‌ർ മേനോൻ പറഞ്ഞിരുന്നു.

എന്തായാലും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് പുതിയ ബോഡി ബിൽഡിംഗ് ചിത്രത്തിന് ലഭിക്കുന്നത്. നേരത്തേയും സമാനമായ രീതിയിൽ മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രം ട്രെൻഡിംഗ് നമ്പറിൽ മുന്നിലെത്തുകയും ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ മിനിറ്റുകൾക്കകം നിരവധി ഷെയറുകളാണ് ചെയ്തത്.

mohanlal

മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചും അല്പം നോവിച്ചും എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടായ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിനായി മോഹൻലാൽ തന്റെ ശരീര ഘടന ശ്രദ്ധിക്കുന്നതിന്റെ തെളിവാണ് പുതിയ ചിത്രത്തിലുള്ളത്.

mohanlal

തടി ഉണ്ടായിരുന്ന കാലത്തും മെയ്‌ വഴക്കത്തോടെ തീയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ പുതിയ ചിത്രത്തിനായി ഇത്രയേറെ അധ്വാനിക്കുന്നത് പ്രേക്ഷരെ ചെറുതായിട്ടൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്. നടൻ പൃഥിരാജ് സംവിധനം ചെയ്യുന്ന ലൂസിഫ‌റാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. മാർച്ച് 28ന് ചിത്രം തീയേറ്ററുകളിൽ എത്തും. ലൂസിഫറിന്റെ ട്രെയിലർ യൂട്യബിൽ വൻ ഹിറ്റായി മുന്നേറുകയാണ്.

ലൂസിഫർ ട്രെയിലർ