ചിറയിൻകീഴിനടുത്ത് ഒരു കിണറ്റിൽ മൂന്ന്, നാല് പാമ്പുകളെ കണ്ടു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. ഒരു വീട്ടമ്മയാണ് വിളിച്ചത്. സ്ഥലത്തെത്തിയ വാവ കിണറ്റിൽ നോക്കിയപ്പോൾ തന്നെ രണ്ട് പാമ്പുകളെ കണ്ടു. ഇടിയാറായ കിണറായതിനാൽ ഇറങ്ങി എടുക്കുന്ന കാര്യം പ്രയാസകരമാണ്.
എങ്കിലും പാമ്പുകള പിടിക്കാനായി വാവ പ്രയാസപ്പെട്ട് കിണറിലേക്ക് ഇറങ്ങുന്നതിന് ഇടയിൽ ചില്ല് കൊണ്ട് വാവയുടെ കൈ മുറിഞ്ഞു. അതിനെ വകവെയ്ക്കാതെ കക്ഷി വീണ്ടും കിണറ്റിലേക്കിറങ്ങി. അപ്പോഴും കൈകളിൽ നിന്ന് ചോര വാർന്നുകൊണ്ടിരുന്നു. ഒരു പൂച്ചക്കണ്ണൻ പാമ്പിനെയും, ചേരയെയും കിണറ്റിന്റെ അടിഭാഗത്ത് നിന്ന് പിടികൂടി.
തുടർന്ന് പാലോട് കൈതപച്ച എന്ന സ്ഥലത്താണ് വാവ എത്തയത്. അവിടെയും കിണറ്റിലാണ് പാമ്പ്. അപകടകാരിയായ ശംഖുവരയൻ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.