indian-mililtary-

ശ്രീനഗർ: കാശ്‌മീരിലെ പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രാജസ്ഥാൻ സ്വദേശിയായ ശിപായി ഹരി വാക്കറെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘദൂര യന്ത്രത്തോക്കുകൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.