prithviraj-mammootty

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാർച്ച് 28ന് തിരശീലയ്‌ക്കു മുന്നിലെത്തുന്ന പൃഥ്വിരാജിന്റെ കന്നി സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന് ആശംസകൾ നേർന്ന് പ്രമുഖരായ നിരവധി പേർ രംഗത്തെത്തിയിരുന്നു. "അച്ഛന്റെ ആഗ്രഹം മകനിലൂടെ നടത്തപ്പെടുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ടെ"ന്ന് ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി പറഞ്ഞു. അബുദാബിയിൽ വച്ച് നടന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് മമ്മൂട്ടി ചിത്രത്തിന് ആശംസകൾ നേർന്നത്.

mammootty

സിനിമ കണ്ട് ഇഷ്‌ടമായാൽ തനിക്കൊരു ഡേറ്റ് നൽകണമെന്നും താരപുത്രൻ മമ്മൂട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നേ നൽകിക്കഴിഞ്ഞു എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ "മധുരരാജ" എന്തായിരിക്കുമെന്ന് അവതാരകയുടെ ചോദ്യത്തിന് അത് എന്തായിരിക്കുമെന്നായിരുന്നു അദ്ദേഹവും തിരിച്ചു ചോദിച്ചത്.

mammootty

മരണമാസ്സായിരിക്കുമെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയും അത് ശരിവയ്‌ക്കുകയായിരുന്നു. ഏപ്രിൽ 12നാണ് മധുരരാജ എത്തുന്നത്. ഇതിനുപിന്നാലെ മമ്മൂക്കയുടെ മധുരരാജയ്ക്കും ആശംസ നേരുന്നുവെന്നും പൃത്വിരാജ് പറഞ്ഞിരുന്നു. കൈരളി ടിവിയുടെ "ഇശൽ ലൈല " പരിപാടിയിലും ലൂസിഫർ ടീം പങ്കെടുത്തിരുന്നു.

മോഹൻലാൽ,​ മമ്മൂട്ടി,​ ടൊവിനോ തോമസ്, ​മഞ്ജു വാര്യർ,​ ആന്റെണി പെരുമ്പാവൂർ തുടങ്ങിയവരും ടീമിലുണ്ട്. കൈരളി ടിവിയുടെ ഇശൽലൈല പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു മമ്മൂട്ടി ദുബായിലെത്തിയത്. പുത്തൻ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.