കേരളകൗമുദിയുടെ 24 -ാം തീയതിയിലെ മുഖപേജിലെ എഡിറ്ററുടെ 'നയപ്രഖ്യാപനം 'വായിച്ച സന്തോഷം കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. പരമാവധി വാർത്തകളും ഏറ്റവും പുതിയ ശാസ്ത്ര-- സാമൂഹിക കണ്ടെത്തലുകളും അറിഞ്ഞിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മധ്യവർത്തി വായനക്കാരനെന്ന നിലയിൽ ഒരു ഇംഗ്ലീഷ് പത്രവും രണ്ട് മലയാള പത്രങ്ങളും വരുത്തുന്ന ഒരാളാണ് ഈ ലേഖകൻ . സർക്കലേഷനിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നില്ക്കുന്ന രണ്ട് മലയാള പത്രങ്ങളും പിന്നെ, നിഷ്പക്ഷമെന്ന് ആ ലേഖകൻ കരുതുന്ന ഒരു ഇംഗ്ലീഷ് പത്രവുമാണ് വരുത്തിക്കൊണ്ടിരുന്നത്. പക്ഷേ,പിന്നീട്, മലയാള പത്രങ്ങളിൽ ഒന്നിന്റെ പരസ്യമായ പക്ഷംപിടിക്കലുകളും ലജ്ജാകരമായ വർഗീയ ചായ്‌വുകളും കണ്ടപ്പോൾ അത് നിറുത്തി പകരം കേരളകൗമുദിയാക്കി ! എന്റെ തീരുമാനം ശരിയായിരിന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു! ഞാൻ നിറുത്തിയ പത്രത്തെക്കുറിച്ചു
പിന്നീടുണ്ടായ വിവാദങ്ങൾ അതിന്റെ പൂർവീകമായ ദേശീയതയിലേക്കും മതേതര കാഴ്ചപ്പാടുകളിലേക്കും തിരിച്ചുപോകാൻ ആ പത്രത്തെ നിർബന്ധിതമാക്കി !! ഞാൻ കേരളകൗമുദി തന്നെയാണ് തുടർന്നും വരുത്തിയത്. കാരണം മറ്റൊന്നുമല്ല, ഒരു കുടുംബപത്രമായ കേരളകൗമുദി അതിന്റെ നാലാം തലമുറയിലേക്ക് കടന്നിട്ടും 'നിഷ്പക്ഷത' യെന്ന അതിന്റെ മുഖമുദ്ര ഒരിക്കലും മാറ്റിയില്ല ! ഇതാ ഒടുവിൽ നാലാംതലമുറയുടെ സാരഥി അക്കാര്യം ഒരു മുഖപ്രസംഗത്തിലൂടെ മുഖതാളിൽത്തന്നെ പ്രകടിപ്പിച്ചിരിക്കുന്നു ! വാർത്തകളിൽ നിഷ്പക്ഷതയും സത്യസന്ധതയും പ്രതീക്ഷിക്കുന്ന ഉത്‌ബുദ്ധരായ കേരളീയർ കേരളകൗമുദിയെ നെഞ്ചോട് ചേർക്കുമെന്നതിൽ സംശയമില്ല! കേരളകൗമുദിക്ക് എല്ലാ മംഗളങ്ങളും നേരുന്നു
ഡോ. ആർ.. ഗോപി മണി