news

1. സംസ്ഥാനത്ത് മിക്ക് ജില്ലകളിലും സൂര്യാഘാതം. തിരുവനന്തപുരത്തും കണ്ണൂരും സൂര്യാഘാമേറ്റ് രണ്ട് മരണം. പാറശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. വയലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍. അയിര സ്വദേശി കരുണാകരനാണ് മരിച്ചത്. കണ്ണൂര്‍ വെള്ളോറയില്‍ വൃദ്ധന്‍ മരിച്ചു. കാടന്‍ വീട്ടില്‍ നാരയണനാണ് മരിച്ചത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.

2. കാസര്‍കോട് മൂന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു. കൊല്ലം പുനല്ലൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍.എസ്.പി നേതാവിന് സൂര്യാഘാതമേറ്റു. പുനല്ലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനാണ് സൂര്യാഘാതമേറ്റത്. സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ കനത്ത സൂര്യാഘാതത്തിന് സാധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കും എന്നാണ് മുന്നറിയിപ്പ്


3. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തമ്മില്‍ ഗൂഢമായ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ലാവ്ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാണ്. എന്നാല്‍ സി.ബി.ഐ തയ്യാറല്ലെന്നും ഇത് സി.പി.എം -ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്നും സുധീരന്‍. മറ്റൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് സി.പി.എം കോ-ലീ-ബി എന്ന വ്യാജ പ്രചരണം നടത്തുന്നത്. ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുക എന്നതെന്നും സുധീരന്‍

4. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുക ആണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ് ഹാരിസണ്‍ ഭൂമിക്ക് ഉടമസ്ഥത നല്‍കിയത്. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത കുത്തകകള്‍ക്ക് കൊടുക്കാനുള്ള നീക്കം ഗൂഢാലോചന ആണ്. തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഇപ്പോഴും ഒത്താശ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സിപിഎമ്മിന് കുത്തക പാര്‍ട്ടിയുടെ മനോഭാവം എന്നും സുധീരന്റെ കൂട്ടിച്ചേര്‍ക്കല്‍

5. വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോട് ഉള്ള വിയോജിപ്പ് മാത്രം. വെള്ളാപ്പള്ളി നാഴികക്ക് നാല്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെ കുറിച്ച് എന്ത് പറയാനാണെന്നും സുധീരന്റെ ചോദ്യം. ആ പ്രസ്ഥാനം എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. വെള്ളാപ്പള്ളി സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ കണ്ണി. വെള്ളാപ്പള്ളിയെ വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നത്. സിപിഎമ്മിന് രാഷ്ട്രീയ ജീര്‍ണ്ണത സംഭവിച്ചിരിക്കുന്നു എന്നും സുധീരന്‍

6. ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് വന്‍തുക നല്‍കാന്‍ ഉള്ളതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടി അല്ല പണക്കാര്‍ക്ക് വേണ്ടി എന്ന് പ്രിയങ്കയുടെ കുറ്റപ്പെടുത്തല്‍. പ്രതികരണം, യു.പിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടിരൂപ കുടിശികയായി നല്‍കാനുണ്ട് എന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്.

7. കരിമ്പ് കര്‍ഷകരുടെ കുടുംബങ്ങള്‍ രാവും പകലും അധ്വാനിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടിശ്ശിക തീര്‍ക്കുക എന്ന ബാധ്യത പോലും നിറവേറ്റുന്നില്ല. ഇത്തരം കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടി മാത്രം. പാവപ്പെട്ടവരെ ഭരണകൂടം അവഗണിക്കുന്നു എന്നും പ്രിയങ്ക

8. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കറങ്ങി കേരള രാഷ്ട്രീയം. ഇടതുപക്ഷത്തിന് എതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് വിശാല രാഷ്ട്രീയ മാനമുണ്ടെന്ന് സി.പി.എം. മുഖ്യശത്രു ബി.ജെ.പി അല്ലെന്നാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ് വിളിച്ചു പറയുന്നത് എന്ന് എസ്. രാമചന്ദ്രന്‍ പിള്ള. ഇടതു മുന്നണിയുടെ മുഖ്യശത്രു ബി.ജെ.പി ആണ് എങ്കില്‍ വയനാട്ടില്‍ രാഹുലിന് എതിരെ പിന്തുണയ്ക്കുക ആണ് വേണ്ടത് എന്ന് കോണ്‍ഗ്രസ്

9. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിച്ചാലും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ മാറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി.പി സുനീറിനോട് തോല്‍ക്കാനാണ് രാഹുലിന്റെ വിധി. ഇടത് മുന്നണിക്ക് എതിരെ രാഹുലിനെ രംഗത്ത് ഇറക്കുന്ന കോണ്‍ഗ്രസ് നയം തന്നെ തെറ്റാണ്. വയനാട്ടില്‍ ഇടത് മുന്നണിക്ക് വിജയം ഉറപ്പ് എന്നും കാനം.

10. രാഹുലിനെ വയനാട്ടില്‍ മല്‍സരിപ്പിക്കുന്നതില്‍ വലിയ രാഷ്ട്രീയ നീക്കങ്ങളുണ്ട് എന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍. ബി.ജെ.പിയല്ല സി.പി.എമ്മാണ് എതിരാളിയെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ ബി.ജെ.പി നിലപാട് ന്യൂനപക്ഷ വോട്ടിനുള്ള കപട തന്ത്രം. രാഹുല്‍ അല്ല ആര് മത്സരിച്ചാലും നേരിടാനുള്ള സംഘടാ ശേഷി ഇടത് മുന്നണിക്ക് ഉണ്ടെന്നും എസ്.ആര്‍.പി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത ഇന്നലെ പുറത്തു വന്നതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ ആരോപണം ആണ് ഉന്നയിച്ചത്