ന്യൂഡൽഹി: പ്രമുഖ സ്‌മാർട്ഫോൺ ബ്രാൻഡായ മോട്ടോറോളയുടെ പുത്തൻ മോഡലായ മോട്ടോ ജി7 ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. ചൈനീസ് കമ്പനിയായ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള, ജി7 ശ്രേണിയിൽ നേരത്തേ ജി7 പവർ എന്നൊരു മോഡൽ പുറത്തിറക്കിയിരുന്നു. 6.24 ഇഞ്ച് ഫുൾ എച്ച്.ഡി പ്ളസ് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുള്ളതാണ് പുതിയ മോട്ടോ ജി7.
4ജിബി റാമിനൊപ്പം കരുത്തുറ്ര ഒക്‌ടാ-കോർ പ്രൊസസറും ഇടംപിടിച്ചിട്ടുണ്ട്. പിന്നിൽ 12+5 എം.പി ഡ്യുവൽ കാമറ, മുന്നിൽ എട്ട് എം.പി കാമറ, 64 ജിബി സ്‌റ്രോറോജ്, 512 ജിബി വരെയുള്ള മൈക്രോ എസ്.ഡി സപ്പോർട്ട്, 3000 എം.എ.എച്ച് ബാറ്രറി തുടങ്ങിയവയാണ് മികവുകൾ. ആൻഡ്രോയിഡ് പൈ ആണ് ഒ.എസ്. കറുപ്പ്, വെള്ള നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് പ്രതീക്ഷിക്കുന്ന വില 15,000-20,000 രൂപ നിരക്കിലാണ്.