tender-coconut-

കടുത്തക്ഷീണവും തളർച്ചയുമാണ് വേനൽക്കാലത്ത് നേരിടേണ്ടി വരുന്നത്. ധാരാളം ജലാംശം ശരീരത്തിൽ നിന്ന് നഷ്‌ടപ്പെടുന്നതിനാൽ തലകറക്കം പോലുള്ള അവസ്ഥയും ഉണ്ടാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുകയാണ് പ്രതിവിധി.

വേനൽക്കാലത്തെ മികച്ച പാനീയമാണ് കരിക്കിൻവെള്ളം. ധാതുക്കളാൽ സമ്പന്നവുമാണിത്. എന്നാൽ കരിക്കിൽ നിന്നുതന്നെ അൽപ്പംകൂടി രുചികരമായ പാനീയമായാലോ. കരിക്ക് ജ്യൂസ് ആണ് ഈ താരം. ആന്റീ ഓക്സിഡന്റുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കരിക്ക് ജ്യൂസ് വേനൽക്കാലത്തെ പലതരം രോഗങ്ങളെയും പ്രതിരോധിക്കുന്നു. ക്ഷീണവും തളർച്ചയും അകറ്റി വിശപ്പിനെ ശമിപ്പിക്കാനും സഹായിക്കും. വേനൽക്കാലത്ത് ഗർഭിണികൾ,​ കുട്ടികൾ,​ സ്‌ത്രീകൾ,​ വൃദ്ധ‌ർ എന്നിവർക്ക് ഏറ്റവും ഉത്തമമാണ് കരിക്ക് ജ്യൂസ്. കരിക്കിൻ വെള്ളത്തെപ്പോലെ തന്നെ നിർജലീകരണവും ദഹനസംബന്ധമായ പ്രശ്നങ്ങളും അകറ്റാനും ഇത് സഹായകമാണ്. നന്നായി തിളപ്പിച്ച് തണുപ്പിച്ച പാലുമായി ചേർത്ത് തയാറാക്കുന്ന കരിക്ക് ഷേക്കും വേനൽക്കാലത്തെ മികച്ച ആരോഗ്യപാനീയമാണ്.