bjp-

കൊച്ചി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായി എത്തിയാൽ ബി.ജെ.പി പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് പി.എസ്. ശ്രീധരൻ പിള്ള. രാഹുൽഗാന്ധി വന്നാൽ സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേയും സംസ്ഥാനത്തെയും ബി.ജെ.പി പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. അത് കേന്ദ്ര നേതൃത്വത്തേയും ബി.ഡി.ജെ.എസിനേയും ബോദ്ധ്യപ്പെടുത്തും.. ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് ഏറ്റെടുക്കുന്നത് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ സ്മൃതി ഇറാനിയെയും വയനാട്ടിലിറക്കണമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യം. നിലവിൽ ബി.ഡി.ജെ.എസിന്റെ മണ്ഡലമാണ് വയനാടെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അത് ഏറ്റെടുക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. എന്നാൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രം അത്തരരത്തിലുള്ള ചർച്ചകൾ നടത്തിയാൽ മതിയെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം പറയുന്നത്.