aims-delhi-fire-

ന്യൂഡൽഹി: ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ട്രോമാ കെയർ യൂണിറ്റിൽ തീപിടുത്തം. തീപിടിച്ച റൂമിൽ നിന്ന് എല്ലാ രോഗികളെയും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് സൂചന. ട്രോമാ കെയർ യൂണിറ്റിന്റെ താഴത്തെ നിലയിൽനിന്നാണ് തീ പടർന്നത്. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയാണ് കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഓപ്പറേഷൻ തീയറ്ററിന്‍റെ അകത്താണ് തീപിടിച്ചത്. ആ സമയത്ത് അകത്ത് ശസ്ത്രക്രിയകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. തീപിടിച്ച വിവരം അറിഞ്ഞയുടൻ നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. കനത്ത പുകയാണ് കെട്ടിടത്തിൽ നിന്ന് ഉയരുന്നത്. അകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് സൂചന.