പത്തനംതിട്ട; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പ്രചാരണത്തിന് തുടക്കമായി. ഇന്ന് തിരുവല്ലയിൽ ട്രെയിനിറങ്ങിയ സുരേന്ദ്രന് ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.
അടിച്ചമർത്തപ്പെട്ട ജനത വലിയൊരട്ടിമറിക്കു തയ്യാറെടുക്കുന്നു എന്ന സൂചനയാണ് അണപൊട്ടി ഒഴുകിയ ഈ ജനപ്രവാഹം കാണിക്കുന്നതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.