ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പ്രസിഡന്റും തമിഴ് സൂപ്പർതാരവുമായ കമലഹാസൻ മത്സരിക്കില്ല. തനിക്ക് നൽകിയ പിന്തുണ സ്ഥാനാർത്ഥികൾക്ക് നൽകണമെന്നും കമലഹാസൻ അഭ്യർത്ഥിച്ചു,
അതേസമയം 50 ലക്ഷം പേർക്ക് തൊഴിലും സ്ത്രീകൾക്ക് തുല്യവേതനവും വാഗ്ദാനം നൽകിയുള്ള മക്കൾ നീതി മയ്യത്തിന്റെ പ്രകടന പത്രികയും കമലഹാസൻ പുറത്തിറക്കി. കർഷകർക്ക നൂറുശതമാനം ലാഭവും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.