തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാപ്പകയുടെ പേരിൽ കൊലപാതകം. ബാർട്ടൺ ഹില്ലിൽ അനി എന്നയാളാണ് വെട്ടേറ്റ് മരിച്ചത്.നിരവധി കേസുകളിൽ പ്രതിയായ ജീവനാണ് അനിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അനിയെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.