സൗദി അറേബ്യൻ സർക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേൺഷിപ്പ് കൂടാതെ മൂന്ന് വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി./എം.സ് സി/പി.എച്ച്.ഡി നഴ്സുമാരെ (സ്ത്രീകൾ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരളസർക്കാർ സ്ഥാപനമായ ഒഡെപെക്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്റർവ്യൂ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ഡൽഹിയിൽ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ മാർച്ച് 26ന് നകം saudimoh2019.odepc@gmail.com ഇമെയിൽ വിലാസത്തിൽ അയക്കണം.വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നോർക്ക റൂട്ട്സ് വഴി
റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസിസ് ഹോസ്പിറ്റലിലേക്ക് നഴ്സുമാരുടെ തസ്തികയിൽ അപേക്ഷിക്കാം.. നോർക്കാറൂട്ട്സ് ആണ് റിക്രൂട്ട് ചെയ്യുന്നത്.മൂന്ന് വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബി..എസ ്സി ആൻഡ് നോൺ ഫിസീഷ്യൻ സ്പെഷ്യലിസ്റ്റുളാണ് അപേക്ഷിക്കാൻ യോഗ്യർ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.സ്പെഷ്യലൈസേഷൻ : ക്രിട്ടിക്കൽ കെയർ യൂണിറ്റ് (അഡൽട്ട്, പീഡിയാട്രിക്,) എമർജൻസി, പെർഫ്യൂഷനിസ്റ്റ്. ഏപ്രിൽ 1,2 തീയതികളിൽ ഡൽഹിയിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 26. വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ saudimoh.norka@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം..
വോക്സ്വാഗൺ ഗ്രൂപ്പ്
വോക്സ്വാഗൺ ഗ്രൂപ്പ് (ഓട്ടോമോട്ടീവ് മാനുഫാക്ചറർ) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.. ടെക്നിക്കൽ പ്രോജക്ട് മാനേജർ, സ്റ്റാർട്ട് അപ് ക്രോസ് ട്രെയിനി, സിസ്റ്റം കോഡിനേറ്റർ, ടെക്നിക്കൽ അസിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്ര്:https://www.volkswagenag.com.. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനുംhttps://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക..
ഡെയ്മ്ലർ
ജർമ്മനിയിലെ ഡെയ്മലർ കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പെയർപാർട്സ് മാനേജർ, ഡിജിറ്റൽ അസിസ്റ്റന്റ്, സോഫ്റ്റ്വെയർ ടെക്നീഷ്യൻ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ,മെയിന്റനൻസ് ഇലക്ട്രീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.daimler.com/en.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനുംhttps://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക..
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിലേക്ക് അപേക്ഷിക്കാം. പ്രോജക്ട് എൻജിനിയർ, പ്രോജക്ട് മാനേജർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫാർമസിസ്റ്റ്, സ്പെഷ്യലിസ്റ്റ്, റസിഡന്റ് ഫിസീഷ്യൻ അഡ്വൈസർ, നഴ്സ്, ഫസ്റ്റ് മെഡിക്കൽ എക്സാമിനർ, അഡ്മിനിസിട്രേറ്റീവ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dha.gov.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദുബായ് മെട്രോയിൽ
ദുബായ് മെട്രോയിൽ പ്ളസ് ടു , ഡിപ്ലോമ യോഗ്യതയുള്ള മലയാളികൾക്ക് തൊഴിൽ അവസരം. ഡ്രൈവർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, സീനിയർ ഓഫീസർ, സൂപ്പർവൈസർ, ഓപ്പറേറ്റർ, സിസ്റ്റം അനലിസ്റ്റ് ,എൻജിനിയർ , ചീഫ് സ്പെഷ്യലിസ്റ്റ്, എന്റർപ്രൈസ് ആർക്കിടെക്ട്, മാനേജർ, ചീഫ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, ട്രാഫിക് സിസ്റ്റം ഓപ്പറേറ്റർ, ഐടി പ്രോജക്ട് സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് ഒഴിവ്. ഉയർന്ന ശമ്പളം, കമ്പനി വിസ + ടിക്കറ്റ്സ്, താമസ സൗകര്യം. ആരോഗ്യ ഇൻഷ്വറൻസ് എന്നിവ ലഭിക്കും. കമ്പനിവെബ്സൈറ്റ് : www.dubaimetro.eu . അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ന്യൂറോൺ ഇൻഷ്വറൻസ് കമ്പനി
ന്യൂറോൺ ഇൻഷ്വറൻസ് കമ്പനിയിൽ തൊഴിൽ ഒഴിവുകൾ. ട്രെയിനിംഗ് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, മെഡിക്കൽ കൺസൾട്ടന്റ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: neuron.ae.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒതൈം മാൾ
സൗദിയിലെ ഒതൈം മാളിൽ നിരവധി ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.othaimmalls.com അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഖത്തർ എയർവേസ്
ഖത്തർ എയർവേയ്സ് ദോഹയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, കാർഗോ നെറ്റ്വർക്ക്, ക്യാബിൻ ക്രൂ, പ്രോഡക്ഷൻ ഓവർസൈറ്റ് സൂപ്പർവൈസർ, കസ്റ്റമർ സർവീസ് ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: qatarairways.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് റിക്രൂട്ട്മെന്റ് വിവരങ്ങളറിയാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ അലാമിയ ടെക്നോളജി ഗ്രൂപ്പ്
കുവൈറ്റിലെ അൽ അലാമിയ ടെക്നോളജി ഗ്രൂപ്പിലേക്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എടിഎം സോഫ്റ്റ്വെയർ ഡെവലപ്പർ, എവി സിസ്റ്റം ഡിസൈൻ എൻജിനിയർ, പ്രോജക്ട് മാനേജർ, ഐടി കൺസൾട്ട്, സീനിയർ ടെക്നീഷ്യൻ, സോഫ്റ്റ്വെയർ സിസ്റ്റം ഇന്റഗ്രേറ്റർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : http://www.alalamiah.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ബി.പി.എഫ് ഫോറം
ദോഹയിലെ ബി.പി.എഫ് ഫോറം (ബിസിനസ് പാർട്ണേഴ്സ് ഫോറം )ഇലക്ട്രിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പത്ത് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. യുപിഡിഎ ഗ്രേഡ് എ/ബി. ബയോഡാറ്റ hiring@businesspartnersforum. com എന്ന മെയിലിലേക്ക് അയക്കണം. മറ്റ് സംശയങ്ങൾക്ക് +974 4498 0376+974 7021 7315 എന്നീ നമ്പറുകളിൽ വാട്സ് ആപ് ചെയ്യണം. കമ്പനിവെബ്സൈറ്റ്:businesspartnersforum.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .indeed.com എന്ന വെബ്സൈറ്റ് കാണുക.
പെട്രോറാബിയ
സൗദിയിലെ പെട്രോളിയം റിഫൈനറി കമ്പനിയായ പെട്രോറാബിയ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം, ഫ്രീ വിസയും ടിക്കറ്റും, ഭക്ഷണം താമസ സൗകര്യം എന്നിവ ലഭിക്കും. റിയബിലിറ്റി എൻജിനീയർ, മെയിന്റനൻസ് പ്ളാനർ , പിഎം കോഡിനേറ്റർ, ലീഡ് ടെക്നീഷ്യൻ, ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ എൻജിനീയർ തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.petrorabigh.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com
അൽഫൂട്ടൈം ഗ്രൂപ്പ്
ഒമാനിലെ അൽഫൂട്ടൈം ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പീരിയോഡിക് മെയിന്റനൻസ് ടെക്നീഷ്യൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി ഗ്രൂപ്പ് ലീഡർ, ഷോപ്പിംഗ് എക്സ്പീരിയൻസ് മാനേജർ, ലേണിംഗ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്, ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനിവെബ്സൈറ്റായ https://www.afuturewithus.com ലൂടെ ഓൺലാനായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഇന്റൽ കമ്പനി
യു.എ.ഇ, യു.എസ്, യു.കെ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് തൊഴിലവസരമൊരുക്കുകയാണ് ഇന്റൽ കമ്പനി. ഫേംവേർ എൻജിനീയർ, ഫോൾട്ട് എൈസൊലേഷൻ എൻജിനീയർ, പ്രോഡക്ട് ഡെവലപ്മെന്റ് എൻജിനീയർ, ഡിസൈൻ ഓട്ടോമേഷൻ എൻജിനിയർ, സപ്ളൈ ചെയിൻ ഓഫീസർ, ആർക്കിടെക്ടർ ഗ്രാജ്വേറ്റ് ഇന്റേൺ, ഡെവലപ്പർ എക്സ്പീരിയൻസ് ഇന്റേൺ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.intel.in/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദുബായ് എക്സ്പോ 2020 ദുബായ്
എക്സ്പോ 2020 ലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, ഓഡിറ്റർ, എച്ച് ആർ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്, സ്പീച്ച് റൈറ്റർ, സീനിയർ മാനേജർ, കോഡിനേറ്റർ, ഡോക്യുമെന്റ് കൺട്രോളർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.expo2020dubai.com. ബയോഡാറ്റ Career @ Dubai Expo 2020 എന്ന മെയിലിലേക്ക് അപേക്ഷിക്കണം. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.