subhramanian-swamy

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച് ട്വിറ്ററിൽ വൈറലായ ചൗക്കിദാർ ക്യാംപെയിന്റെ ഭാഗമാകാൻ തനിക്കാവില്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

''എനിക്ക് കാവൽക്കാരനാകാൻ സാധിക്കില്ല. കരാണം ഞാനൊരു ബ്രാഹ്മണനാണ്. അതൊരു വസ്തുതയാണ്. ഞാൻ കാവൽക്കാർക്ക് നിർദേശം നൽകുന്നയാളാണ്. അവർ എന്നെ അനുസരിക്കുകയാണ് ചെയ്യുക,​ അതാണ് കാര്യം'' സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

റാഫേൽ അഴിമതിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി പലപ്പോഴും കാവൽക്കാരൻ കള്ളനാണെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണ തന്ത്രത്തിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിൽ പേരിനൊപ്പം ചൗക്കിദാർ എന്ന് കൂടി ചേർക്കുകയായിരുന്നു. തുടർന്ന് എല്ലാ ബി.ജെ.പി നേതാക്കളും പേരിനൊപ്പം ചൗക്കിദാർ എന്ന് ചേർത്തതോടെ നിരവിധിപേരാണ് ക്യാംപെയിന്റെ ഭാഗമായത്. പിന്നീടേ ചൗക്കിദാർ ക്യാംപെയിന്റെ ഭാഗമായി ബി.ജെ.പി മൊബൈൽ കോളർ ട്യൂണും സെറ്റ് ചെയ്യാനുള്ള സംവിധാനവും സെറ്റ് ചെയ്തിരുന്നു.

Frank ஆ பேசராப்ல. Wish he campaigns for BJP in TN 😂 pic.twitter.com/TkQCqbX66S

— Dhanapal (@balu_twits) March 24, 2019