ഫുട്ബോൾ കളിക്കളത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡൊയെ എല്ലാവർക്കും സുപരിചിതമാണ്. അതുപോലെയാണ് 18 വയസ്സ് മാത്രം പ്രായമുള്ള ലിസ സിമോഷെ. പ്രായം 18 ആണെങ്കിലും ചില്ലറക്കാരിയല്ല ഇവൾ. ഫുട്ബോളിന്റെ കടുത്ത ആരാധികയാണ് ലിസ. ഫ്രീസ്റ്റെെൽ ഫുട്ബോളിലെ നക്ഷത്രത്തിളക്കം, അങ്ങനെ പറയുന്നതാവും ശരി. പാരിസിലെ തെരുവോരങ്ങളിലും മറ്റും ലിസ ഫുട്ബോൾ കളിക്കുന്ന വീഡിയോകൾ വെെറലാണ്. ഫ്രീസ്റ്റെെൽ ഫുട്ബോളിൽ ലിസയെ വെല്ലുവിളിക്കാൻ ആരുമൊന്ന് പരുങ്ങും.
ലിസയോട് മത്സരിച്ചവരൊക്കെ തോറ്റിട്ടേ ഉള്ളൂ. 2015ൽ അവൾ പെന്ന ലോക ചാമ്പ്യനായി. ഇപ്പോൾ വയസ്സ് 18. ഫ്രാൻസ്,ഇംഗ്ളണ്ട്, ലോസ് എയ്ഞ്ചലസ് എന്നിവിടങ്ങളിലെല്ലാം കളിച്ചു. ലോകത്തെ മികച്ച താരങ്ങളായ ഉസെെൻ ബോൾട്ടനെയടക്കം പരിചയപ്പെട്ടു. തന്റെ കഴിവുകൾ ഫ്രീസ്റ്റെെൽ ഫുഡ്ബോളിലൂടെ തെളിയിക്കാൻ അവൾ നിരന്തരം പരിശ്രമിച്ചു.
2015ൽ അവൾ പെന്ന ലോക ചാമ്പ്യനായി. ഫ്രാൻസ്,ഇംഗ്ളണ്ട്, ലോസ് എയ്ഞ്ചലസ് എന്നിവിടങ്ങളിലെല്ലാം കളിച്ചു. ലോകത്തെ മികച്ച താരങ്ങളായ ഉസെെൻ ബോൾട്ടിനെയടക്കം പരിചയപ്പെട്ടു.
14ാം വയസ്സിൽ പാരീസിലെ സെയിന്റ് ജർമൻ വനിതാ യൂത്ത് ടീമിൽ ചേർന്നെങ്കിലും ഫുട്ബോൾ ഫ്രീസ്റ്റെെൽ ഇഷ്ടപ്പെടുന്ന ലിസ പിൻവാങ്ങി. ലിസയുടെ ആയുധമായ ഫുട്ബോൾ കാലിലും,തല,മുട്ടുകൾ,തോൾ,കെെവിരലുകളിലും നിറുത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ലിസയ്ക്ക് സാധിക്കും.
ഏഴുവയസ്സ് മുതൽക്കേ ലിസ ഫുട്ബോൾ കളിക്കാൻ തുടങ്ങിയിരുന്നു. ജീൻസും ഹെെ ഹീൽ ചെരുപ്പും ധരിച്ച് ഫുട്ബോൾ കളിക്കുന്നു.
സ്കൂളിലെ പരീക്ഷകൾക്കിടയിലും ദിവസം രണ്ട് മണിക്കൂറെങ്കിലും പരിശീലനം നടത്താറുണ്ടെന്ന് ലിസ പറയുന്നു. ഫ്രീസ്റ്റെൽ ഫുട്ബോൾ കളിക്കാൻ പ്രത്യേക നിയമമൊന്നുമില്ല, ഒരോരുത്തരുടെയും സ്വാതന്ത്ര്യമാണ്, പരിശീലിച്ചാൽ സ്വയം പ്രകടിപ്പിക്കാൻ സാധിക്കുമെന്നും ലിസ പറയുന്നു.
കായിക താരങ്ങളെ പ്രത്സാഹിപ്പിക്കാനുള്ള ശ്രമവും ലിസ ഇപ്പഴേ നടത്തുന്നുണ്ട്. "കൂടുതൽ പെൺകുട്ടികളെ ഫ്രീസ്റ്റെെൽ ഫുട്ബോൾ കളിക്കാൻ താൻ പ്രചോദിപ്പിക്കുമെന്നും ഒരു പ്രത്സാഹനമാണ് വേണ്ടതെന്നും ലിസ പറയുന്നു. ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ ഒരുപടി സമർത്ഥയായിരിക്കുമെ"ന്നും ലിസ വാദിക്കുന്നു.