kaumudy-news-headlines

1. ശബരിമല റിട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയിലെ റിട്ട് ഹര്‍ജിക്കള്‍ സുപ്രീംകോടതയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച നടപടി പുനപരിശോധിക്കണം എന്ന ആവശ്യത്തിലും ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

2. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കോടതിയുടേത് എന്ന് സുപ്രീംകോടതി. ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ ഇരിക്കെ ഹൈക്കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റെന്ന് ആയിരുന്നു സര്‍ക്കാരിന്റെ വാദം

3. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ അന്തിമ തീരുമാനം ഇന്ന് വരാനിരിക്കെ വിഷയത്തില്‍ പ്രതികരിക്കാതെ രാഹുല്‍. വയനാട്ടില്‍ മത്സരിക്കുമോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ചോദ്യം. വയനാട് മത്സിരക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു

4. ഹൈക്കമാന്‍ഡ് അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ അനിശ്ചിതത്വം ഇല്ലെന്നും പി.സി ചാക്കോയുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ആവശ്യകതയെ കുറിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി ആകുന്നത് സംബന്ധിച്ച് പ്രവര്‍ത്തക സമിതി യോഗത്തിലെ രാഹുലിന്റെ നിലപാട് നിര്‍ണയാകമാകും

5. വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥി ആയാല്‍ കേരളം തൂത്തുവരാന്‍ സാധിക്കും എന്നാണ് നേതാക്കളുടെ അഭിപ്രായം. വയനാട്ടിലും അമേഠിയിലും ജയിച്ചാല്‍ വയനാട് നിലനിറുത്തി അമേഠിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാനും നീക്കങ്ങള്‍ സജീവമാണ്. ഇടതു പക്ഷത്തിന് എതിരെ മല്‍സരിക്കരുതെന്ന് അഭിപ്രായം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. അതിനിടെ, രാഹുല്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ നിലപാട് കടുപ്പിച്ച് സി.പി.എം. മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുനപരിശോധിക്കും എന്ന് സി.പി.എം. കോണ്‍ഗ്രസിനെ ഒഴിവാക്കി ഉള്ള ബദല്‍ ആലോചിക്കാനും തീരുമാനം. ബി.ജെ.പിയെ എതിര്‍ക്കാനെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെ എന്ന് സി.പി.എം

6. കൊടുംചൂടില്‍ കേരളം ചുട്ട് പൊള്ളുന്നതിനിടെ, സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി . വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരാന്‍ സാധ്യത. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ചൂട് കനക്കും. ശരാശരിയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും എന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം.

7. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി. താപനില വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം എന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, പകല്‍ സമയം ചായ, കാപ്പി എന്നീ പാനിയങ്ങള്‍ ഒഴിവാക്കാനും ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദ്ദേശം.

8. സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം തൊഴില്‍ സമയം ക്രമീകരിക്കണം എന്ന് തൊഴില്‍വകുപ്പും നിര്‍ദ്ദേശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരും പത്തനംതിട്ടയിലുമായി മൂന്ന് പേര്‍ സൂര്യാതാപമേറ്റ് കുഴഞ്ഞ് വീണ് മരിച്ചു. ഏഴ് പേര്‍ക്ക് ഇന്നലെ മാത്രം സൂര്യാതാപമേറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ മഴ അകന്നു നില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാമേറ്റത്.

9. പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ച. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നാല് മണിക്ക് ചര്‍ച്ച നടക്കും. എ.ഡി.എമ്മിന്റെയും പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. തര്‍ക്കം പരിഹരിക്കാത്തതിനാല്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.

10. പള്ളിക്കുള്ളില്‍ ഉള്ള യാക്കോബായ വിശ്വാസികളും പള്ളി വരാന്തയിലുള്ള ഓര്‍ത്തോഡോക്സ് വിശ്വാസികളും പ്രതിഷേധവുമായി തുടരുകയാണ്. പെരുമ്പാവൂര്‍ പള്ളിത്തര്‍ക്കത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഓര്‍ത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസും മാനേജിംഗ് കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്. ശനിയാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്.

11. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. കേസില്‍ ഡോണാള്‍ഡ് ട്രംപിന് മുള്ളര്‍ കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലില്‍ തെളിവില്ലെന്ന് മുള്ളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ട്രംപിന് എതിരെ തുടര്‍ നടപടികള്‍ക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ട്രംപ് കുറ്റവിമുക്തന്‍ എന്ന് വൈറ്റ് ഹൗസ്

12. അറ്റോര്‍ണി ജനറല്‍, യു.എസ് കോണ്‍ഗ്രസ് മുന്‍പാകെ സമ്മര്‍പ്പിച്ചത് സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ സമ്മര്‍പ്പിച്ച വിപുലമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍. 2016ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി രഹസ്യ നീക്കങ്ങള്‍ നടത്തിയതിന് തെളിവില്ല. ട്രംപും അനിയായികളും നീതിന്യായ വ്യവസ്ഥയ്ക്ക് തടസം നില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായം തെളിവില്ല. ഈ സാഹചര്യത്തില്‍ എഫ്.ബി.ഐ ചോദ്യം ചെയ്യല്‍ അടക്കമുള്ള തുടര്‍ നടപടികളില്‍ ട്രംപ് വിധേയനാകേണ്ടത് ഇല്ലെന്ന് റിപ്പോര്‍ട്ട്