cars

മുംബയ്: വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴിൽ കാണാൻ കഴിയുന്നതു തന്നെ അപൂർവ്വമാണ്. ബെൻസ്, ബെൻലി, ബി.എം.ഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ..തുടങ്ങി വല്ലപ്പോഴും മാത്രം കാണാൻ സാധിക്കുന്ന കാറുകളെല്ലാം ഒന്നിച്ച് കാണാൻ അവസരം ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. സാധാരണക്കാരനെ അപേക്ഷിച്ച് ഇത്രയധികം മോഡലുകൾ ഒരുമിച്ച് കാണാൻ കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഏറ്റവും വിലകൂടിയ കാറുകൾ ഒന്നിച്ച് കാണാനുള്ള ഭാഗ്യം ലഭിച്ചത് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്കായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെ ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിച്ചപ്പോൾ മുംബയ് ഇന്ത്യൻസിലെ താരങ്ങളുടെ കിളിപോയെന്ന് തന്നെ പറയാം. അംബാനിയുടെ മുംബയിലെ വീടായ ആന്റിലിയയുടെ പാർ‌ക്കിംഗിലാണ് ഈ വാഹന വ്യൂഹമുള്ളത്. താരങ്ങൾ ഗ്യാരേജിനുള്ളിൽ വാഹനങ്ങൾ കാണുന്ന വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്.

ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആന്റിലിയയിലുള്ളത്. ബെൻലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എ.എം.ജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബി.എം.ഡബ്ല്യു ഐ 8 തുടങ്ങി നിരവധി കാറുകളും വീഡിയോയിൽ കാണാൻ സാധിക്കും.