പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും നടി നയൻതാരയെയും പരസ്യമായി അധിക്ഷേപിച്ച നടൻ രാധാരവിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് തമിഴകത്ത് ഉയരുന്നത്. ഇപ്പോൾ നയൻ താരയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.
നടികർ സംഘം എന്തുകൊണ്ടാണ് രാധാരവിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടി എടുക്കാത്തതെന്ന് ചോദിച്ച് സംവിധായകനും നയൻസിന്റെ കാമുകനുമായ വിഘ്നേഷ് ശിവനായിരുന്നു ആദ്യം രംഗത്തെത്തിയത്. തൊട്ടു പിന്നാലെ ഗായിക ചിന്മയിയും ട്വിറ്ററിൽ താരത്തിന് പിന്തുണ അറിയിച്ചിരുന്നു.
രാധാരവിയുടെ സഹോദരിയും നടിയുമായ രാധികാ ശരത് കുമാറും മകൾ വരലക്ഷ്മി ശരത്ത് കുമാറും ഇപ്പോൾ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാധാരവിയുടെ പരാമർശങ്ങളെ തുടർന്ന് ഡി.എം.കെ അദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
ഇനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ നിന്ന് രാധാരവിയെ അഭിനയിപ്പിക്കില്ലെന്ന് നിലപാടുമായി കെ.ജെ സ്റ്റുഡിയോസ് അറിയിച്ചു. സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്ന രാധാ രവിയെ സിനിമയിൽ നിന്ന് അകറ്റി നിർത്താൻ സഹപ്രവർത്തകരോട് അപേക്ഷിക്കുമെന്നും കെ.ജെ സ്റ്റുഡിയോസ് വ്യക്തമാക്കി.
രാധാരവിയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് നൽകുന്ന മറുപടിയാണിതെന്ന് വ്യാഖ്യാനിക്കാവുന്ന വിധത്തിൽ നയൻതാര പ്രധാനവേഷത്തിൽ എത്തുന്ന ഐറ എന്ന ചിത്രത്തിലെ രംഗം കെ.ജെ സ്റ്റുഡിയോസ് പുറത്ത് തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഐറയിൽ യമുന എന്ന പത്രപ്രവർത്തകയുടെ വേഷത്തിലാണ് നയൻസ് എത്തുന്നത്.
'നീ മീഡിയയിൽ നിന്ന് വന്ന ആളല്ലേ? നാലഞ്ച് പേർക്കൊപ്പം കിടക്ക പങ്കിടാതെ ഈ നിലയിൽ എത്താൻ കഴിയുമോ' എന്ന ചോദ്യത്തിന് നയൻതാരയുടെ കഥാപാത്രം നൽകുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. 'നിന്നെപ്പോലുള്ള ആണുങ്ങൾ കാരണം കുടുംബത്തിന് പിന്തുണ നൽകണമെന്ന് കരുതുന്ന പെണ്ണുങ്ങൾക്ക് പോലും വെളിയിലിറങ്ങി ജോലി ചെയ്യാൻ കഴിയുന്നില്ല.'
വീഡിയോ കാണാം...
A moment from #Airaa! #LadySuperstar #Nayanthara pic.twitter.com/N3cZ6xLRXF
— KJR Studios (@kjr_studios) March 24, 2019