കറാച്ചി: ജയിലിലാകുന്നതിമുമ്പ് സോഷ്യൽമീഡിയയിൽ തിളങ്ങും താരമായിരുന്നു. പക്ഷേ, വിധിവന്ന് ശിക്ഷിക്കപ്പെട്ടപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയിലായി.മയക്കുമരുന്ന് കടത്തുകേസിൽ എട്ടുവർഷത്തെ തടവുശിക്ഷ ലഭിച്ച തെരേസ ഹ്ളുസ്കോവയുടേതാണ് ഇൗ അവസ്ഥ. ഇപ്പോൾ ആരാധകർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.
സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ ഇൗ ഇരുപത്തിമൂന്നുകാരി കൈയിലെടുത്തിരുന്നു. ആരാധകരാവാൻ ആൾക്കാർ ക്യൂ നിന്നു. സൗന്ദര്യംകൊണ്ട് ബാങ്ക് ബാലൻസും വർദ്ധിപ്പിച്ചു. അങ്ങനെ കത്തിനിൽക്കുമ്പോഴാണ് പാകിസ്ഥാനിൽനിന്ന് അയർലൻഡിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്.
വിമാനത്താവളത്തിൽ നിന്ന് പിടിയിലാകുമ്പോൾ എട്ടരകിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ചോദ്യംചെയ്തപ്പോൾ മോഡലിംഗ് ജോലിക്കാണ് പാകിസ്ഥാനിൽ എത്തിയതെന്നും മയക്കുമരുന്നിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആരോ തന്റെ ബാഗിൽ മനഃപൂർവം വയ്ക്കുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ലെഗേജിനുള്ളിലെ പ്രതിമകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പക്ഷേ, ഇത് കോടതിയിൽ തെളിയിക്കാൻ തെരേസയ്ക്ക് കഴിഞ്ഞില്ല.
തുടർന്നാണ് അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചത്. ശിക്ഷയ്ക്കൊപ്പം വൻതുക പിഴയുമടയ്ക്കണം. വിധി വന്നയുടൻ മോഡൽ പൊട്ടിക്കരയുകയായിരുന്നു. കോടതിവിധിക്കെതിരെ അപ്പീൽപോകാനുള്ള ശ്രമത്തിലാണ് തെരേസയുടെ അഭിഭാഷകർ. പക്ഷേ, തെളിവുകൾ ശക്തമായതിനാൽ ജയിക്കുമെന്ന പ്രതീക്ഷ കുറവാണെന്നാണ് അവർ പറയുന്നന്നത്.