കലാസ്വാദകരുടെ നിരന്തരമായ അഭ്യർത്ഥനയേയും ആവശ്യത്തേയും തുടർന്നാണ് ലോകത്തിന്റെ തന്നെ കലാകേന്ദ്രമായ പാരീസിൽ നഗ്ന മ്യൂസിയം തുറന്നത്. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്ന മ്യൂസിയത്തിന്റെ പേര്.
ഇവിടെ കലാ പ്രദർശനങ്ങൾ കാണണമെങ്കിൽ നഗ്നരായി ചെല്ലണം. കലാ പ്രദർശനങ്ങൾക്ക് പോകുമ്പോൾ നഗ്നരായാൽ കൂടുതൽ നന്നായി ചിത്രം ആസ്വദിക്കാൻ കഴിയുമെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് മ്യൂസിയം തുറന്നത്.
മ്യൂസിയത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വേഷം മാറാനുള്ള സൗകര്യമുണ്ട്. നഗ്നരായി പ്രദർശനം ആസ്വദിക്കാൻ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുൻ നിറുത്തിയുള്ള മ്യൂസിയമായതിനാൽ ഇവിടെ വസ്ത്രം ധരിച്ച് പ്രദർശനം കാണാൻ അനുമതിയില്ല. ആദ്യമായാണ് പാരീസിൽ ഇത്തരമൊരു നഗ്ന മ്യൂസിയം തുറക്കുന്നത്.
കഴിഞ്ഞ വർഷമാണ് പാരീസിലെ ബോയിസ് ദെ വിൻസെൻസ് പാർക്കിൽ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാൻ അവസരം നൽകിയത്. അയർലൻഡിൽ നഗ്നബീച്ച് തുടങ്ങുന്നത് നേരത്തെ വാർത്തയായിരുന്നു.