ഓഫീസുകളിൽ ദീർഘകാലം ജോലി ചെയ്ത് വിരമിക്കുന്നവർക്ക് നൽകുന്ന യാത്രാമൊഴി ഇവിടെ ഒരു വാഹനത്തിനും ലഭിച്ചിരിക്കുന്നു. നീണ്ട ഇരുപത്തിമൂന്ന് വർഷം ഗുരുവായൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വാനായി ഉപയോഗിച്ച മെറ്റഡോർ വാനാണ് അലങ്കരിച്ച് യാത്രമംഗളം നൽകി കമ്പനിക്ക് മുന്നിലായി ഇട്ടിരിക്കുന്നത്. നീണ്ട വർഷത്തെ സേവനത്തിന് ശേഷമുള്ള വിശ്രമജീവിതം ധന്യമാകട്ടെ എന്ന ആശംസ നൽകിയാണ് ഫേസ്ബുക്കിൽ ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നീണ്ട ഇരുപത്തിമൂന്ന് വർഷം സ്ഥാപനത്തിന്റെ നെടുംതൂണായിരുന്നു ഈ സെയിൽസ് വാൻ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു യാത്രാമംഗളം ഈ വണ്ടിക്ക് കിട്ടിയത് ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.