shahida-kamal

കോഴിക്കോട്: ഫേസ്ബുക്കിലൂടെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അവഹേളിക്കുന്ന തരത്തിൽ പോസ്‌റ്റുകളിട്ടെന്ന് ആരോപിച്ച് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിനെതിരെ പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്‌ക്ക് പരാതി നൽകിയത്. ജുഡീഷ്യൻ അധികാരമുള്ള വനിതാ കമ്മിഷൻ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിതാ കമ്മിഷൻ നിയമത്തിൽ പറയുന്നുണ്ട്. ഇത് ലംഘിച്ചതിന് ഷാഹിദാ കമാലിനെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.