ഓ മൈ ഗോഡിൽ ഓരോ ആഴ്ചയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വ്യത്യസ്ത കഥകളും കാഴ്ചകളുമാണ്. ഈ വാരം ഒരു സന്ദേശം സമ്മാനിക്കുന്ന എപ്പിസോഡാണ് ടെലികാസ്റ്റ് ചെയ്തത്. ഒരു എൽ.പി സ്കൂളിൽ പഠിക്കുന്ന പ്രീ -കെ.ജി വിദ്യാർത്ഥിനിയെ നിമിഷ നേരം കൊണ്ട് കാണാതാവുന്നതാണ് സംഭവം.
ഒരു പ്രദേശത്തെ ജനത്തെ ആകെ മുൾമുനയിൽ നിറുത്തിയ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. അപ്പോഴേക്കും അവിടെ എത്തുന്ന പാട്ടപെറുക്കൽ സംഘത്തെ അദ്ധ്യപകർ ചോദ്യം ചെയ്യുന്നതും കൈപിടിച്ച് മരത്തിൽ കെട്ടിവയ്ക്കുന്നതുമാണ് ചിരി നിറയ്ക്കുന്നത്. ആലപ്പുഴ ജില്ലയിലാണ് ലൊക്കേഷൻ.