കോഴിക്കോട്: രാജ്കോട്ട് ജംഗ്‌ഷൻ - ഹാപ്പ ലൈനിലും അഹമ്മദാബാദ് - ചാംദ്‌ലോഡിയ ലൈനിലും വൈദ്യുതീകരണ പ്രവൃത്തനങ്ങൾ നടക്കുന്നതിനാൽ ഈ ആഴ്ചത്തെ ഗാന്ധിധാം - തിരുനെൽവേലി (19424 ) ഹംസഫർ എക്സ്‌പ്രസും തിരുനെൽവേലി - ഗാന്ധിധാം ( 19423 ) ഹംസഫർ എക്സ്‌പ്രസ്സും റദ്ദാക്കി. കേരളത്തിൽ നിന്നുള്ള നാല് എക്സ്‌പ്രസ് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നുണ്ട്. കൊച്ചുവേളി - പോർബന്ധർ (19261) എക്സ്‌പ്രസ്, ഒാഖ - എറണാകുളം ജംഗ്‌ഷൻ (19337) , എറണാകുളം ജംഗ്‌ഷൻ - ഒാഖ (19338) , പോർബന്ധർ - കൊച്ചുവേളി ( 19262 ) എന്നിവ രാജ്കോട്ട് ജംഗ്‌ഷൻ, ഭക്തി നഗർ, ജെറ്റൽസർ ജംഗ്‌ഷൻ, വൻസ്‌ജലിയ ജംഗ്‌ഷൻ വഴിയാണ് സർവീസ് നടത്തുക. ഈ മാറ്റം 31 വരെ തുടരും.