summer-skincare

വേനൽക്കാലം ചർമ്മത്തെ പലതരത്തിൽ ദ്രോഹിക്കുന്നുണ്ട്. അമിതമായ വിയർപ്പിനൊപ്പം ചർമ്മത്തിൽ ധാരാളം എണ്ണയും ഉത്പാദിപ്പിക്കപ്പെടുന്നു. മുഖചർമ്മം വൃത്തിയാക്കാൻ അമിതമായ സോപ്പ് ഉപയോഗിക്കരുത്. ഇത് സ്വാഭാവിക എണ്ണ നഷ്‌ടപ്പെടുത്തും. വീര്യം കുറഞ്ഞ ഫേസ് വാഷുകൾ മാത്രം ഉപയോഗിക്കാം.

വെയിലത്ത് ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കണം. ചർമ്മത്തിലുണ്ടാകുന്ന പൂപ്പൽബാധ , അണുബാധ എന്നിവയെ പ്രതിരോധിക്കാനായി ഡോക്‌ടറുടെ നിർദേശ പ്രകാരം ഔഷധങ്ങളും ലേപനങ്ങളും ഉപയോഗിക്കാം.കെമിക്കലുകൾ ഇല്ലാത്ത സ്ക്രബ് ഉപയോഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മൃതകോശങ്ങളെ വളരെ മൃദുവായി നീക്കം ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തിന് ഉന്മേഷവും തിളക്കവും നൽകും. .
വീര്യംകുറഞ്ഞ ജലാംശമുള്ള ലേപനങ്ങൾ ചർമ്മത്തിന്റെ ഈർപ്പം നിലനിറുത്തും. യാത്രയിൽ മുഖത്ത് സ്‌പ്രേ ചെയ്യാൻ മുഖബാഷ്പം കരുതുക. അമിത മേക്ക് അപ് പാടില്ല. കാരണം വിയർപ്പിൽ കുതിർന്ന് ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകും.