kaumudy-news-headlines

1. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. രാഹുല്‍ നിലപാട് അറിയിച്ചത് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളോട്. മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന്റേത് ആയിരിക്കും. ഇന്ന് രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടന്നില്ല

2. പ്രവര്‍ത്തന സമിതിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ പ്രഖ്യാപനം മാത്രമാണ് നടന്നത്. വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വൈകിട്ട് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുമോ എന്നതില്‍ വ്യക്തതയില്ലാത്തതും നേതാക്കളെ ആശങ്കയില്‍ ആക്കുന്നു

3. സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം വരേണ്ടത് ഡല്‍ഹിയില്‍ നിന്ന് എന്ന് ഉമ്മന്‍ചാണ്ടി. രാഹുലിനെ ഉടന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡി.സി.സി പ്രമേയം പാസാക്കി. പ്രമേയം രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സിയ്ക്കും ഇ മെയില്‍ വഴി അയച്ചു.

4. അനധികൃത ഫ്ളക്സ് ബോര്‍ഡില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ളക്സ് ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെ നടപടി വേണം എന്ന് ഹൈക്കോടതി. നിയമ വിരുദ്ധമായി ഫ്ളക്സ് സ്ഥാപിച്ചാല്‍ പിഴ ഈടാക്കാനും ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദ്ദേശം. കേസ് എടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്നും കോടതി

5. കേസ് എടുക്കുന്ന നടപടി ഉറപ്പാക്കാന്‍ കളക്ടര്‍മാക്കും ഹൈക്കോതി നിര്‍ദ്ദേശം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ളക്സും മണ്ണില്‍ അലിഞ്ഞ് ചേരാത്ത സാമഗ്രികളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

6. വയാനട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രാഷ്ട്രീയ പോര് കനക്കവേ സി.പി.എമ്മിന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പിലെ മുഖ്യശത്രു ബി.ജെ.പി ആണെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമില്ല. കോണ്‍ഗ്രസിനോട് ചോദ്യം ചോദിക്കുന്ന സി.പി.എം അവരുടെ മുഖ്യ ശത്രു ആരാണ് എന്ന് മറുപടി പറയണം

7. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാണ്. സി.പി.എം അതിന് തയ്യാറുണ്ടോ എന്ന് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഉണര്‍വേകും. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് മത്സരിക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി. പ്രതികരണം, മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുനപരിശോധിക്കും എന്ന് സി.പി.എം അറിയിച്ചതിന് പിന്നാലെ

8. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡനക്കേസില്‍ സാക്ഷിയായ കന്യാസ്ത്രീക്ക് വീണ്ടും സന്യാസിനി സഭയുടെ മുന്നറിയിപ്പ്. സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിനോട് സ്ഥലമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കണം എന്ന് സന്യാസിനി സഭയുടെ നിര്‍ദ്ദേശം. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്താന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന്റെ കത്ത്. മൂവാറ്റുപുഴ ജ്യോതി ഭവനത്തിലെ താമസം അനധികൃതമെന്നും കത്തില്‍ പരാമര്‍ശം

9. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ കൗണ്‍സിലിംഗ് ചെയ്തപ്പോള്‍ പീഡന വിവരം എന്ത് കൊണ്ട് നേരത്തെ പൊലീസിനെ അറിയിച്ചില്ലെന്ന് ചോദ്യം. കന്യാസ്ത്രീക്ക് ഉചിതമായ നിര്‍ദ്ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സിസ്റ്റര്‍ ലിസി വടക്കേല്‍ ചെയ്തത് കുറ്റമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയയര്‍

10. ബിഷപ്പിന് എതിരായ മൊഴി മാറ്റാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടെന്ന ലിസി വടക്കേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആണ് വീണ്ടും സന്യാസിനി സഭ നിലപാട് കടുപ്പിച്ചത്. സാക്ഷിയായ തനിക്ക് മാനസിക രോഗം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടുക്കുന്നുണ്ടെന്നും മരുന്ന് വാങ്ങാന്‍ പണം നല്‍കുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ സിസ്റ്ററുടെ ആരോപണങ്ങള്‍ എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ തള്ളിയിരുന്നു

11. ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം. മിനിമം വരുമാന പദ്ധതി കോണ്‍ഗ്രസ് നടപ്പിലാക്കും എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഒരു മാസം 6000 മുതല്‍ 12000 രൂപ വരെ വരുമാനം ഉറപ്പാക്കും. പാവപ്പെട്ട 20 ശതമാനം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍.