കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങളായി മാറിയിട്ട് കാലമേറെയായി. ശരാശരി ഒരു ഡസനോളം സാധാരണക്കാർ അതിലേറെയും കാൽനടയാത്രക്കാർ, ഭ്രാന്തമായ ഡ്രൈവിംഗിന്റെ ഭാഗമായി മരിച്ചുവീഴുന്ന മൂന്നോ നാലോ മടങ്ങ് ജീവച്ഛവങ്ങളായി ജീവിക്കുന്നു. കിടപ്പാടംപോലും വിറ്റ് ചികിത്സ നടത്തിയിട്ടും എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത പതിനായിരങ്ങൾ ഇൗ കൊച്ചുകേരളത്തിൽ മാത്രമേ കാണൂ. ഇതിനേക്കാൾ കൂടുതൽ വാഹനങ്ങളും ജനങ്ങളും മഹാനഗരങ്ങളുമുള്ള സംസ്ഥാനങ്ങളിൽ പോലും ഇത്രത്തോളം ജനങ്ങൾ റോഡുകളിൽ മരിച്ചുവീഴുന്നില്ല.
ഇവിടെ ജനങ്ങളുടെ സുരക്ഷ നോക്കാൻ ഒരു സംവിധാനവുമില്ല. ആർക്കും എങ്ങനെയും എപ്പോൾ വേണമെങ്കിലും വാഹനങ്ങൾ ഒാടിക്കാം. എത്രപേരെ കൊന്നാലും ഒന്നും സംഭവിക്കുകയില്ല എന്ന ഉറപ്പുകൊണ്ടാണ് ഇത്തരം കുരുതികൾ നിർബാധം നടത്തുന്നത്. മദ്യപിച്ചും ഫോണിൽ സംസാരിച്ചും യാതൊരു നിയന്ത്രണവുമില്ലാത്ത വേഗതയിൽ വാഹനം ഒാടിച്ചാണ് അപകടം വരുത്തുന്നത്. പട്ടാപ്പകൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾപോലും നിറുത്താതെപോകുന്നു. ചില വലിയ വാഹനങ്ങൾക്ക് സമയനിഷ്ഠകൾ പറയുന്നുണ്ടെങ്കിലും അതൊക്കെ ജലരേഖകൾ മാത്രം. .
പുന്തലത്താഴം സുരേഷ് ബാബു,
തിരുവനന്തപുരം.
ടി.സി. 15/685 (1), ശാസ്തമംഗലം.