sankar-singh-

അഹമ്മദാബാൽ: ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ ഒഴിവാക്കി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധി നഗർ. അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വിവാദം കൊഴുക്കുമ്പോൾ ശക്തനായ നേതാവിനെ നിറുത്തി മറുതന്ത്രം മെനയുകയാണ് പ്രതിപക്ഷം

മുൻ ബി.ജെ.പി നേതാവും ഗുജറാത്ത് മുൻമുഖ്യമന്ത്രിയുമായിരുന്ന ശങ്കർ സിംഗ് വഗേലയെ കളത്തിലിറക്കാനാണ് പ്രതിപക്ഷ നീക്കം. ബി.ജെ.പിയിലൂടെ സംഘടനാ-രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന വഗേല 1996-97 കാലത്താണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. 1996ൽ ആഭ്യന്തര കലഹങ്ങളെതുടർന്ന് ബി.ജെ.പി വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ വഗേലയ്ക്ക് കോൺഗ്രസ് പിന്തുണ നൽകുകയായിരുന്നു.

sankar-

പിന്നീട് ഏറെക്കാലം സംസ്ഥാന കോൺഗ്രസിന്റെ അവിഭാജ്യ ഘടകമായിരുന്ന വഗേല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടും പാർട്ടി വിടുകയും എൻ.സി.പിയിൽ ചേരുകയും ചെയ്തു. എൻ.സി.പി സ്ഥാനാർത്ഥിയായാകും ഗാന്ധി നഗറിൽ വഗേല മത്സരിക്കാനെത്തുന്നത്