nss

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഭാര്യ വാഴപ്പള്ളി കിഴക്ക് റൂബിനഗറിൽ ഗോപുരത്തിങ്കൽ കെ. കുമാരിദേവി (75) നിര്യാതയായി.കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ രോഗങ്ങളെത്തുടർന്ന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പിൽ.

മക്കൾ: എസ്. സുരേഷ് കുമാർ (കോട്ടക് മഹീന്ദ്ര ബാങ്ക്, പെരുന്ന), ഡോ. എസ്. സുജാത (പ്രിൻസിപ്പൽ, എൻ.എസ്.എസ് ഹിന്ദു കോളേജ് ചങ്ങനാശേരി), എസ്. ശ്രീകുമാർ (എൻ.എസ്.എസ് ഹെഡ് ഓഫീസ്), ഉഷാറാണി (ധനലക്ഷ്മി ബാങ്ക്, പെരുന്ന). മരുമക്കൾ : ശ്രീദേവി (അദ്ധ്യാപിക, എൻ.എസ്.എസ്.ബി.എച്ച്.എസ്, പെരുന്ന), രാജലക്ഷ്മി (എൻ.എസ്.എസ്.എച്ച്.എസ്, കവിയൂർ), അശോക് കുമാർ (ധനലക്ഷ്മി ബാങ്ക്, തിരുവല്ല).