1. സംസ്ഥാനത്ത് കൊടുംചൂട്. പാലക്കാട് ജില്ലയില്‍ ഇന്നു മാത്രം സൂര്യാഘാതമേറ്റത് മൂന്നുപേര്‍ക്ക്. ഷൊര്‍ണൂര്‍, നന്ദിയോട്, കണ്ണാടി എന്നിവിടങ്ങളിലുള്ളവരാണ് സൂര്യാഘാതം ഏറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. പാലക്കാട് ഇന്ന് കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത് 41 ഡിഗ്രി സെല്‍ഷ്യസ് ആണ്. താപനില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി 2. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിലും താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നാല് ഡിഗ്രി വരെ താപനില ഉയരും എന്നും കാലാവസ്ഥാ വിദഗ്ധര്‍. എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍ മഴയ്ക്ക് സാധ്യത കുറവ് എന്ന് കാലാസ്ഥാ വിദഗ്ധര്‍. 3. കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. അങ്കണവാടികളില്‍ കൂളറുകളും ഫാനുകളും ഉറപ്പാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ദുരന്ത നിവാരണ അതോരിറ്റി. രാവിലെ 11 മണി മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം 4 സഭാ തര്‍ക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ല എന്ന് ഓര്‍ത്തഡോക്സ് സഭ. പള്ളിതര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക പള്ളിത്തര്‍ക്കത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കും എന്നും ഓര്‍ത്തഡോക്സ് സഭ
5 ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ന് രാത്രി മുതല്‍ റിലേ നിരാഹാരം നടത്തും. സഭയിലെ മെത്രാന്മാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും നിരാഹാരത്തില്‍ പങ്കെടും എന്നും സഭാ നേത്വം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ പള്ളിയില്‍ കുര്‍ബാന നടത്താന്‍ ശനിചയാഴ്ച പൊലീസിന്റെ സഹായം തേടുകയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു 6 രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, കേരളത്തിലെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. കേരളം, കര്‍ണാടക, തമിഴ്നാട് ഘടകങ്ങള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുത്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും സുര്‍ജേവാല. 7 അമേഠി രാഹുലിന്റെ കര്‍മ്മ മണ്ഡലം ആണ്. രാഹുല്‍ അവിടെ നിന്ന് ഒളിച്ചോടുന്നു എന്ന് പ്രചരിപ്പിക്കുന്നത് സ്മൃതി ഇറാനി എന്നും സുര്‍ജേവാലയുടെ കുറ്റപ്പെടുത്തല്‍. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. തുടര്‍ച്ചയായ തോല്‍വികള്‍. കൈകാര്യം ചെയ്ത വകുപ്പുകള്‍ എല്ലാം തകര്‍ത്തു. ചാന്ദ്നിചൗക്കിലും അമേഠിയിലും പരാജയപ്പെട്ട ആളാണ് സ്മൃതിയെന്നും വിമര്‍ശനങ്ങള്‍ക്ക് സൂര്‍ജേവാലയുടെ മറുപടി . 8 യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയുമായി കോണ്‍ഗ്രസ്. പ്രകടന പത്രികയുടെ ഭാഗമായ സുപ്രധാന പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദാരിദ്രത്തിന് എതിരായ ഏറ്റവും വലിയ പദ്ധതി ആണ് തന്റേത് എന്ന് രാഹുല്‍. പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കും എന്നും പ്രതികരണം 9 രാജ്യത്തെ അഞ്ച് കോടി വരുന്ന പാവപ്പെട്ടവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതുവഴി 25 കോടി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ആവും. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യത്തെ തുടച്ചുനീക്കും. ഇതൊരു പദ്ധതി മാത്രമല്ല, ദാരിദ്ര്യം ഇല്ലാതാക്കാനുള്ള വലിയൊരു പോരാട്ടം കൂടി ആണ്. എല്ലാവരേയും തുല്യമായി കാണുന്ന ഇന്ത്യ ആവും ഇനി ഉണ്ടാവുക എന്നും രാഹുല്‍ 10 കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതി എന്‍.ഡി.എ സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ മറികടക്കും എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ അവകാശവാദം. അതേസമയം, മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. രണ്ട് ദിവസങ്ങള്‍ക്കു ശേഷം വാര്‍ത്താസമ്മേളനം വിളിക്കും എന്നും മറ്റ് ചോദ്യങ്ങളള്‍ക്ക് അപ്പോള്‍ മറുപടി നല്‍കാം എന്നും രാഹുല്‍ 11യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. കേസില്‍ ഡോണാള്‍ഡ് ട്രംപിന് മുള്ളര്‍ കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലില്‍ തെളിവില്ലെന്ന് മുള്ളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ട്രംപിന് എതിരെ തുടര്‍ നടപടികള്‍ക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ട്രംപ് കുറ്റവിമുക്തന്‍ എന്ന് വൈറ്റ് ഹൗസ് 12അറ്റോര്‍ണി ജനറല്‍, യു.എസ് കോണ്‍ഗ്രസ് മുന്‍പാകെ സമ്മര്‍പ്പിച്ചത് സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ സമ്മര്‍പ്പിച്ച വിപുലമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍. 2016ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി രഹസ്യ നീക്കങ്ങള്‍ നടത്തിയതിന് തെളിവില്ല. ട്രംപും അനിയായികളും നീതിന്യായ വ്യവസ്ഥയ്ക്ക് തടസം നില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായം തെളിവില്ല. ഈ സാഹചര്യത്തില്‍ എഫ്.ബി.ഐ ചോദ്യം ചെയ്യല്‍ അടക്കമുള്ള തുടര്‍ നടപടികളില്‍ ട്രംപ് വിധേയനാകേണ്ടത് ഇല്ലെന്ന് റിപ്പോര്‍ട്ട്
|