pic

 സമ്മാനമായി കിട്ടിയത് ഒരു ടെസ്‌ല മോഡൽ 3 കാറും 35,000 ഡോളറും

വാൻകൂവർ: പ്രമുഖ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ പ്രവർത്തന സംവിധാനം ഹാക്ക് ചെയ്‌ത ഒരുസംഘം ചുണക്കുട്ടികൾ സമ്മാനമായി സ്വന്തമാക്കിയത്, ടെസ്‌ലയുടെ ഏറ്രവും ശ്രദ്ധേയമായ 'മോഡൽ 3" കാറും 35,000 ഡോളറും! (ഏകദേശം 23 ലക്ഷം രൂപ). ട്രെൻഡ് മൈക്രോയുടെ സീറോ ഡേ ഇനീഷ്യേറ്രീവ് ഒരുക്കിയ ഹാക്കിംഗ് മത്സരത്തിലാണ് ടെസ്‌ല അധികൃതർ ഹാക്കർമാരെ വെല്ലുവിളിച്ചത്.

മത്സരത്തിൽ പങ്കെടുത്തുന്ന ഫ്ളൂറോ അസറ്രേറ്ര് ടീമിലെ അമറ്ര് കാമ, റിച്ചാർഡ് ചൗ എന്നിവർ ടെസ്‌ല കാറിലെ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം ഹാക്ക് ചെയ്യുകയും അതിന്റെ പോരായ്‌മകൾ വെളിപ്പെടുത്തുകയും ചെയ്‌തു. തുടർന്നാണ്, ഹാക്കർമാർക്ക് ടെസ്‌ല വിയ്‌മയ സമ്മാനങ്ങൾ നൽകിയത്. ഇതിനുമുമ്പും ഹാക്കർമാർ ടെസ്‌ലയുടെ പാളിച്ചകൾ തുറന്നുകാട്ടിയിട്ടണ്ടെന്നും അവയെല്ലാം ഉടനടി പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ടെസ്‌‌ല വെഹിക്കിൾ സോഫ്‌റ്ര്‌വെയർ വിഭാഗം വൈസ് പ്രസിഡന്റ് ഡേവിഡ് ലോ പറഞ്ഞു.