ന്യൂഡൽഹി: കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ച പത്താം പട്ടികയിലും കേരളത്തിൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള വടകരയും വയനാടുമില്ല. കോൺഗ്രസ് അദ്ധ്യക്,ൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തകൾ ശക്തമായിരിക്കെയാണ് പത്താംപട്ടികയിലും ഈ മണ്ഡലങ്ങൾ ഒഴിച്ചിട്ടത്. അതേസമയം പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. സി.പി.എമ്മുമായി സഖ്യമില്ലെന്നും എല്ലാമണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കോൺഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
മുംബയ് നോർത്ത്-വെസ്റ്റിൽ മുബയ് പി.സി.സി അദ്ധ്യക്ഷൻ സഞ്ജയ് നിരൂപം മത്സരിക്കും.
മുൻ കേന്ദ്ര മന്ത്രി മുരളി ദേവ്‌റയുടെ മകൻ മിലിന്ദ് ദേവ്‌റയാണ് മുംബയ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷൻ. ശിവസേനയുടെ സിറ്റിങ് സീറ്റാണ് മുംബയ് നോർത്ത് വെസ്റ്റ്.
വടകരയിലെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പറഞ്ഞുരുന്നു. പക്ഷേ വയനാടിനെക്കുറിച്ച് മുല്ലപ്പള്ളി ഒരു സൂചനയും നൽകിയില്ല.