പത്തനംതിട്ട: താടി വളർത്തി കറുപ്പ് ഷർട്ട് അണിഞ്ഞാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ശബരിമല സമര നായകനെന്ന വീരപരിവേഷവുമായി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായ സുരേന്ദ്രനോട് ഈ ലുക്കിൽ മതി പ്രചാരണമെന്നാണ് പാർട്ടി നിർദേശം. സ്ഥാനാർത്ഥിയായി തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയപ്പോഴും വേഷം കറുപ്പ് ഷർട്ടും വെള്ള മുണ്ടുമായിരുന്നു. സ്വീകരണത്തിനിടെ പ്രവർത്തകരുടെ ശരണംവിളി ഉയർന്നു. ഇന്നലെ കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയിൽ പങ്കെടുത്തപ്പോഴും കറുപ്പ് ഷർട്ടാണ് ധരിച്ചത്. ഇവിടങ്ങളിലും ശരണംവിളി ഉയർന്നു.