മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിംഗ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു പേർ പിടിയിലായി. ബാക്കിയുള്ളവർക്കായുളള തിരച്ചിൽ തുടരുന്നു. പിടിയിലായ സ്ത്രീ നഴ്സാണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള കുത്തിവയ്പ് നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ശ്വസനസംബന്ധമായ അസുഖത്തെ തുടർന്നാണ് യുവതിയെ കഴിഞ്ഞ മാർച്ച് 21 നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നില വഷളായതിനെ തുർന്നാണ് ഐസിയുവിലോട്ട് മാറ്റിയത്. അവിടെവച്ചു നഴ്സ് യുവതിക്ക് മയങ്ങാനുളള കുത്തിവയ്പ് നൽകുകയായിരുന്നു. തുടർന്ന് മൂന്നുപേർ ചേർന്നു യുവതിയെ പീഡിപ്പിച്ചു. സംഭവത്തിൽ നിയാസ് (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.