തെലങ്കാന: തെലങ്കാനയിൽ മത്സരിക്കാനില്ലെന്ന് ടി.ഡി.പി. 1982ലെ പാർട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് പാർട്ടി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. പാർട്ടിയിലെ പല നേതാക്കന്മാരും തെലങ്കാന രാഷ്ട്ര സമിതി പാർട്ടിയിലേയ്ക്ക് കൂറുമാറിപ്പോകുന്നുണ്ട്. കൂടാതെ പാർട്ടിയിലുള്ള മറ്റ് നേതാക്കന്മാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായതോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന് പാർട്ടി തീരുമാനിച്ചത്. ടി.ഡി.പി മുൻ എം.പി നാമ നാഗേശ്വർ റാവുവും പാർട്ടി വിട്ട് ടി.ആർ.എസിൽ ചേർന്നിരുന്നു. ഖമ്മത്ത് ടി.ഡി.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.
പാർട്ടിയിൽ നിന്ന് കൂറുമാറിയ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ടി.ഡി.പി ഇനി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ പിൻന്തുണച്ചേയ്ക്കും.