ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ മൂന്നാംദിവസവും അനിശ്ചിതത്വം തുടരുകയാണ്. ദേശീയതലത്തിൽ ഇടത് പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കുമ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യം ബി.ജെ.പി ഉൾപ്പെടെയുള്ളവരിൽ നിന്ന് ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ കരുതലോടെ പ്രതികരിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മത്സരിക്കുമോയെന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെ. കോൺഗ്രസ് തീരുമാനം വരുമ്പോൾ പ്രതികരിക്കാമെന്ന് യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ച പതിനൊന്നാം സ്ഥാനാർത്ഥി പട്ടികയിലും വയനാടും വടകരയും ഇടംപിടിച്ചിരുന്നില്ല.