ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയെന്ന പെൺകുട്ടിയുടെ കഥ പറയുന്ന ദീപികാ പദുക്കോൺ ചിത്രം ചപ്പാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.കഴിഞ്ഞ ദിവസം ദീപിക തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിന്നാലാം വയസിൽ ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയായി. തുടർന്ന് നിരവധി ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആസിഡ് ആക്രമണത്തിൽപ്പെട്ടവർക്ക് വേണ്ടിയും ആസിഡ് വില്പനയ്ക്കെതിരെയും പ്രവർത്തിച്ചുവരികയാണ് ലക്ഷ്്മി ഇപ്പോൾ.
മേഘ്നാ ഗുൽസാർ സംവിധാനം ചെയ്യുന്ന ചപ്പാക്കിലൂടെ നിർമ്മാതാവിന്റെ കുപ്പായം കൂടി അണിയുകയാണ് ദീപിക. പദ്മാവത് എന്ന സൂപ്പർ ഹിറ്റിനും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഷാരൂഖ് ഖാൻ ചിത്രം സീറോയ്ക്കും ശേഷം ദീപികാ പദുക്കോണിന്റേതായി റിലീസാകുന്ന ചിത്രമാണ് ചപ്പാക്കി.2020 ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
A character that will stay with me forever...#Malti
— Deepika Padukone (@deepikapadukone) March 25, 2019
Shoot begins today!#Chhapaak
Releasing-10th January, 2020.@meghnagulzar @foxstarhindi @masseysahib pic.twitter.com/EdmbpjzSJo