അമിതാഭ് ബച്ചനും താപ്സിയും പ്രധാന വേഷങ്ങളവതരിപ്പിച്ച ബദ്ലാ 100 കോടി ക്ളബിൽ ഇടം നേടി. രണ്ടാഴ്ച കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് എൺപത്തിയൊന്ന് കോടിക്ക് മേലാണ് ബദ്ലാ നേടിയ ഗ്രോസ് കളക്ഷൻ. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 19 കോടിയും .
തന്റെ കാമുകന്റെ മരണത്തിൽ കുറ്റവാളിയെന്ന് മുദ്ര കുത്തപ്പെട്ട നൈന എന്ന കഥാപാത്രത്തെയാണ് താപ്സി ബദ്ലായിൽ അവതരിപ്പിച്ചത്. ബാദൽ ഗുപ്തയെന്ന വക്കീലിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ.
സുജോയ് ഘോഷ് സംവിധാനം ചെയ്ത ഈ സസ്പെൻസ് ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരിഖാനാണ്.