-accident

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വ്യത്യസ്‌ത വാഹനാപകടങ്ങളിലായി അഞ്ച് പേർ മരിച്ചു. വൈത്തിരിയിലും കട്ടപ്പനയിലുമാണ് അപകടങ്ങൾ ഉണ്ടായത്. വയനാട് വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽപ്പെട്ടത് മലപ്പുറം തിരൂർ സ്വദേശികളെന്നാണ് സൂചന. ഇടുക്കിയിലെ കട്ടപ്പനക്കടുത്ത വെള്ളയകുടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രാജൻ, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.