മീററ്റ്: ശ്വാസകോശ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയായ യുവതിയെ ഐ.സി.യുവിൽ ആശുപത്രി ജീവനക്കാർ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്.
ശ്വാസകോശ രോഗത്തെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. രോഗിക്ക് മയങ്ങാനുള്ള കുത്തിവയ്പ്പ് നൽകിയ ശേഷം ജീവനക്കാർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു.
യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഐ.സി.യുവിലെ സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമാക്കിയ ശേഷമാണ് ആശുപത്രി ജീവനക്കാർ യുവതിയെ ബലാത്സംഗം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.