rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം 72,000 രൂപ (പ്രതിമാസം 12000 എന്ന കണക്കിൽ) ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപനം ഇന്നലെയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. എന്നാൽ ഇത് ബി.ജെ.പി കേന്ദ്രങ്ങളിൽ പോലും അമ്പരപ്പ് പടർത്തിക്കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്രസർക്കാർ കണക്ക് പ്രകാരം അഞ്ചു കോടി കുടുംബങ്ങളുടെ മാസവരുമാനം 12000 രൂപയിൽ താഴെയാണ്.. ഈ ഡേറ്റ അടിസ്ഥാനമാക്കിയാണ് എല്ലാവർക്കും മാസം കുറഞ്ഞ വരുമാനം 12000 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രാഹുൽ രംഗപ്രവേശം ചെയ്‌തത്. ഒരു കുടുംബത്തിന് മാസം 6000 രൂപ വരുമാനമാണുള്ളതെങ്കിൽ ബാക്കി തുക സർക്കാർ നേരിട്ട് അക്കൗണ്ടിലൂടെ കൈമാറിയാണ് 12000 ഉറപ്പാക്കുക..

എന്നാൽ ഈ പ്രചരണ തന്ത്രം രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എങ്ങനെ ഉദിച്ചു എന്ന അന്വേഷണമാണ് ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ചില അന്വേഷണ കുതുകികളുടെ ചർച്ചാ വിഷയം. അതിനവർ ഉത്തരവും കണ്ടെത്തിക്കഴിഞ്ഞു. രാഹുൽ നടത്തിയ ഈ ഞെട്ടിക്കൽ പ്രഖ്യാപനത്തിന് പിന്നിലെ ആശയക്കാർ ഒരു ബ്രിട്ടീഷുകാരനും ഫ്രഞ്ചുകാരനുമാണെന്നാണ് കണ്ടെത്തൽ. സാമ്പത്തിക വിദഗ്ദ്ധരായ ബ്രിട്ടീഷുകാരൻ ആംഗസ് ഡെറ്റണും ഫ്രഞ്ചുകാരനായ തോമസ് പിക്കറ്റിയുമാണ് രാഹുലിനെ സ്വാധീനിച്ചിരിക്കുന്നെതത്ര.

ഇന്ത്യയുടെ പരിസരങ്ങൾ കൂടി വിധേയമാകുന്ന സാമ്പത്തീകം, ദാരിദ്ര്യം, ആരോഗ്യം എന്നിവ വിഷയമാക്കി 2015 ലെ നോബൽ സമ്മാന ജേതാവായ ഡെറ്റൺ രചിച്ച ഏറെ പ്രശസ്‌തമായ പുസ്‌തകങ്ങളും മോഡേൺ മാർക്‌സ് എന്നറിയപ്പെടുന്നു പിക്കെറ്റിയുടെ 'ക്യാപിറ്റൽ ഇൻ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി' എന്ന പേരിലുള്ള പുസ്‌തകവും രാഹുൽ പല ആവർത്തി വായിച്ചിരിക്കാമെന്നാണ് കണ്ടെത്തൽ. പ്രകടന പത്രികയിൽ പറഞ്ഞ നിർണ്ണായകമായ പ്രഖ്യാപനത്തിന് മുമ്പായി ഇവരുടെ സഹായവും രാഹുൽ തേടിയിരുന്നുവെന്നാണ് ചില അടക്കം പറച്ചിലുകൾ.റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറം രാജന്റെ അഭിപ്രായവും രാഹുൽ ആരാഞ്ഞിട്ടുണ്ട്.