പത്തനംതിട്ട: താടി വളർത്തി കറുത്ത ഷർട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്പോൾ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ..സുരേന്ദ്രനെ കുറിച്ചാണ്. കേരളത്തിൽ ബി..ജെ..പി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ അർപ്പിക്കുന്ന സ്‌റ്റാർ കാൻഡിഡേറ്റാണ് സുരേന്ദ്രൻ.. ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ബി..ജെ..പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.. കാത്തിരുന്ന പ്രഖ്യാപനം വന്നതോടുകൂടി അണികളും ആവേശഭരിതരാവുകയായിരുന്നു..
സ്ഥാനാർത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തിൽ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രന് പത്തനംതിട്ടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.. താടി വളർത്തി കറുപ്പ് ഷർട്ടണിഞ്ഞ് തന്നെയാണ് സുരേന്ദ്രൻ എല്ലായിടത്തും പ്രചരണത്തിനെത്തുന്നത്..ശബരിമല തന്നെയാണ് തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് ബി..ജെ..പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സുരേന്ദ്രന്റെ വേഷവിധാനം അണികളിൽ കൂടുതൽ ആവേശം ചെലുത്തുന്നുണ്ട്.. ശബരിമല സമരനായകനെന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചരണം..
ഈ വീരപരിവേഷവുമായി സുരേന്ദ്രനെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കിയാൽ മതിയെന്ന നിർദേശം തന്നെയാണ് പാർട്ടിയും നൽകിയിരിക്കുന്നത്.. സ്ഥാനാർത്ഥിയായി തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയപ്പോഴും വേഷം കറുപ്പ് ഷർട്ടും വെള്ള മുണ്ടുമായിരുന്നു. സ്വീകരണത്തിനിടെ പ്രവർത്തകരുടെ ശരണംവിളി ഉയർന്നു. ഇന്നലെ കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയിൽ പങ്കെടുത്തപ്പോഴും കറുപ്പ് ഷർട്ടാണ് ധരിച്ചത്. ഇവിടങ്ങളിലും ശരണംവിളി ഉയർന്നു..
ശബരിമല വിഷയത്തിൽ സംഘപരിവാർ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന കെ.സുരേന്ദ്രൻ വന്നതോടെ ശക്തമായ ത്രകോണപ്പോരിനാണ് പത്തനംതിട്ടയിൽ കളം ഒരുങ്ങുന്നത്. സ്ഥാനാർത്ഥിയെ വളരെ നേരത്തേ പ്രഖ്യാപിച്ച് എൽ.ഡി.എഫ് രണ്ടാംഘട്ട പ്രചാരണത്തിലാണ്. പാർലമെന്റ് മണ്ഡലം കൺവെൻഷനാേടെ യു.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു..