1. ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 13 വയസുകാരിയെ കണ്ടെത്തി. പെണ്‍കുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും കണ്ടെത്തിയത് മുംബയില്‍ നിന്ന്. പ്രതി മുഹമ്മദ് റോഷനും അറസ്റ്റില്‍. പത്ത് ദിവസത്തിന് ശേഷമാണ് കേരള പൊലീസിന്റെ ഷാഡോ സംഘം ഇരുവരെയും കണ്ടെത്തുന്നത്. നിരന്തരം യാത്ര ചെയ്യുക ആയിരുന്നതിനാല്‍ ഇവരെ പിന്തുടരുക എളുപ്പമല്ലായിരുന്നു എന്ന് പൊലീസ്. ബൈക്ക് വിറ്റ എണ്‍പതിനായിരം രൂപ പ്രതിയുടെ കയ്യില്‍ ഉണ്ടായിരുന്നു. രണ്ട് പേരും ഫോണ്‍ ഉപയോഗിക്കാതിരുന്നത് പെലീസിനെ കുഴക്കി.
2. നാല് ദിവസത്തിന് മുന്‍പ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയില്‍ എത്തി എന്ന വിവരം ലഭിച്ചിരുന്നു. യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്ന് ഫോണ്‍ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്. ഈ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് പൊലീസ് മുംബയില്‍ എത്തിയത്. അതേസമയം, പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരിക മൊഴി എടുക്കലും വൈദ്യ പരിശോധനയും കഴിഞ്ഞ ശേഷം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.
3. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളിലേക്ക്ാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കി ബിജു കൃഷ്ണന്‍, ആലത്തൂര്‍ ടി.വി ബാബു എന്നിവര്‍ ജനവിധി തേടും. തൃശൂര്‍, വയനാട് സീറ്റുകളില്‍ പ്രഖ്യാപനം പിന്നീട് എന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി
4. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുകയും സീറ്റ് വച്ചുമാറാന്‍ ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്താല്‍ സീറ്റ് വച്ചുമാറാന്‍ തയ്യാര്‍ എന്ന് തുഷാര്‍ വെള്ളാപ്പള്ളി. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക, എതിരാളി ആരാകും എന്നത് അനുസരിച്ച് ആവും. തൃശൂരില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും മാദ്ധ്യമങ്ങളോട് തുഷാര്‍ വെള്ളാപ്പള്ളി
5. സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കാമറ പറത്തിയവരെ തിരിച്ചറിഞ്ഞു. ഡ്രോണ്‍ പറത്തിയ, റെയില്‍ പാതയ്ക്ക് സമീപം സര്‍വെ നടത്തിയവര്‍. സര്‍വേ ആവശ്യത്തിന് ആയാണോ ഡ്രോണ്‍ പറത്തിയത് എന്ന് പരിശോധിക്കും. അന്വേഷണത്തിന് വ്യോമസേനയുടേത് അടക്കം സഹായം തേടി എന്ന് അന്വേഷണ കമ്മിഷന്‍. സംഭവത്തെ ഗൗരവത്തോടെ കാണുന്നു എന്നും അന്വേഷണ കമ്മിഷന്‍
6. പാലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടതായി സെക്യൂരിറ്റി ചുതലയുള്ള പെലീസുകാരനാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മാസം മുന്‍പും സമാന സംഭവം നടന്നിരുന്നു. അന്ന് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി കൊണ്ടുവന്ന ഡ്രോണ്‍ നിയന്ത്രണം വിട്ട് പറക്കുക ആയിരുന്നു
7. സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സൂര്യതാപ മുന്നറിയിപ്പ് തുടരുകയാണ്. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്നു ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി വരെയും നാളെയും മറ്റന്നാളും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയും ഉയരും എന്നാണ് മുന്നറിയിപ്പ്. ഈ മാസം 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
8. പതിനൊന്ന് മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളും പൊതു ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്‍നിനോ പ്രതിഭാസവും മഴക്കുറവും സംസ്ഥാനത്തെ ചുട്ട് പൊള്ളിക്കുകയാണ്. സൂര്യാതാപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് സംബന്ധിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും.
9. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടന്ന സമരത്തിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാകും. ജാമ്യം എടുക്കുന്നതിന് ആയാണ് രമേശ് ചെന്നിത്തല ഹാജരാകുന്നത്. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേസില്‍ നേരത്തെ ജാമ്യം എടുത്തിരുന്നു
10. നേതാക്കളും ജനപ്രതിനിധികളും അടക്കം 17 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്. നവംബര്‍ 20 നാണ് നിലയ്ക്കലിലും പമ്പയിലും പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യു.ഡി.എഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും നേതൃത്വത്തില്‍ യു ഡി എഫ് സംഘം പമ്പ വരെ എത്തി മടങ്ങുക ആയിരുന്നു.
11. ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടി. പാര്‍ലമെന്റില്‍ നടന്ന മൂന്നാമത്തെ വോട്ടെടുപ്പില്‍ കരാറിന്റെ നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചു. ഇതോടെ പ്രധാനമന്ത്രി പദം തെരേസ മേയ്ക്ക് നഷ്ടം ആയേക്കും. രണ്ട് തവണ വോട്ടിനിട്ട് പരാജയപ്പെട്ട കരാറിന് ഇക്കുറിയും എം.പിമാരുടെ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മേ നേരത്തെ സമ്മതിച്ചിരുന്നു
12. കരാറിന്റെ നിയന്ത്രണം ലഭിച്ചതോടെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് പാര്‍ലമെന്റ് ബദല്‍ പദ്ധതികള്‍ കൊണ്ടുവരും. മേയ് അവതരിപ്പിച്ച ബ്രെക്സിറ്റ് കരാറിന്റെ ഭേദഗതി നാളെ പാര്‍ലമെന്റില്‍ വോട്ടിനിടുന്നുണ്ട്. കരാറില്ലാതെ ഏപ്രില്‍ 12നും കരാറോടെ മേയ് 22നും ആണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സമയ പരിധി. ഇതിനകം സമവായം ആയില്ലെങ്കില്‍ സമയ പരിധി നീട്ടേണ്ടി വരും