lucifer-prithviraj

കാത്തിരുന്നതു പോലെ തന്നെ 27ആമത്തെ പോസ്‌റ്ററും പുറത്തുവന്നു. സ്‌റ്റീഫൻ നെടുമ്പള്ളിക്കൊപ്പം അരങ്ങുവാഴാൻ സെയ‌്‌ദ് മസൂദായി പൃഥ്വിരാജും ലൂസിഫറിലുണ്ടാകുമെന്ന് വ്യക്തമായി. 27ആമത്തെ ക്യാരക്‌ടർ പോസ്‌റ്റ്ർ പുറത്തുവിടുമെന്ന് ഇന്നലെ പ്രഖ്യാപിക്കപ്പെട്ടതു മുതൽ ആവേശത്തിലായിരുന്നു ഇരുതാരങ്ങളുടെയും ആരാധകർ. എന്നാൽ പോസ്‌റ്ററർ എത്തിയടോതു കൂടി തങ്ങൾ ഇത് നേരത്തെ തന്നെ ട്രെയിലറിൽ കണ്ടുപിടിച്ചതാണെന്നും, രാജുവിനെയും തന്നെയും ഉടൻ തന്നെ സ്‌ക്രീനിൽ കാണാൻ ഇടവരട്ടേയെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ തന്നെ സംശയിച്ചതാണെന്നുമുള്ള കമന്റുമായി എത്തിക്കഴിഞ്ഞു ആരാധകർ.

lucifer

എന്തായാലും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് പോസ്‌റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ അഞ്ചര ലക്ഷത്തിലധികം പേർ‌ കണ്ടു കഴിഞ്ഞു. മാർച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫാദർ നെടുമ്പള്ളിയായി സംവിധായകൻ ഫാസിലും ലൂസിഫറിൽ എത്തുന്നുണ്ട്.

lucifer

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫൻ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.