വടകര: നാടെങ്ങും തിരഞ്ഞെടുപ്പ് ചൂടിലാണ്. ഒരു ഭാഗത്ത് കടുത്ത പ്രചാരണങ്ങളും, ചർച്ചകളും പോസ്റ്ററുകളുമടക്കം നിറയുകയാണ്. ഇതിനിടയിൽ വ്യത്യസ്തമായിരിക്കയാണ് കല്യാണത്തിനിടെ വരൻ സ്ഥാനാർത്ഥിക്ക് വേണ്ടി ജയ് വിളിച്ചത്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കാൽനടയായി വധുവുമായി വീട്ടിലേക്ക് മടങ്ങവെയാണ് വരന്റെ മുദ്രാവാക്യം വിളി. സന്ദേശം എന്ന സിനിമയിലെ ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണമെന്ന ഡയലോഗ് ആണ് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നത്.
സഖാവ് പി.ജയരാജനും എൽ.ഡി.എഫിനും ജയ് വിളിച്ചു കൊണ്ടാണ് വരനും വധുവും സുഹൃത്തുക്കളും മുന്നോട്ടു പോകുന്നത്. മുദ്രാവാക്യം വിളിച്ച് ഏറ്റവും മുന്നിൽ വരൻ, ആവേശത്തോടെ ഏറ്റു വിളിച്ച് കൂട്ടുകാർ. വിവാഹദിനത്തിൽ വരൻ ജയ് വിളിക്കുമ്പോള്‍ വധു മുഖം താഴ്ത്തി നടക്കുകയാണ്. വീഡിയോ കാണാം.