mahaguru

നാണു വേഗത്തിൽ കുമ്മമ്പള്ളി ആശാന്റെ പ്രിയപ്പെട്ട ശിഷ്യനാകുന്നു. ഇതിൽ പലർക്കും അസൂയയും അസഹിഷ്ണുതയുമുണ്ട്. നാണുവിനെ എങ്ങനെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിലാണ് ചില സഹപാഠികൾ. അതിനായി ഹീനമാർഗങ്ങൾ വരെ തേടുന്നു. വാരണപ്പള്ളിയിലെ വലിയമ്മയ്ക്ക് നാണുവിന്റെ പാണ്ഡിത്യത്തിൽ അതിയായ മമതയുണ്ട്. അവർ ഒരു ശ്‌ളോകം വ്യാഖ്യാനിക്കാൻ നാണുവിനെ വിളിച്ചു വരുത്തുന്നു.