തറവാട്ടിലെ മുത്തശ്ശിയുടെ ശ്‌ളോകം നാണു വ്യാഖ്യാനിച്ചത് വ്യത്യസ്ത അത്ഥത്തിലാണ്. നാണു സദാ ധ്യാനിച്ചിരിക്കും. ധ്യാനം വെടിയാൻ അവർ ഒരു തന്ത്രം പയറ്റുന്നു. ആ രീതിയിലെങ്കിലും നാണുവിന്റെ ചിന്തിച്ചിരിപ്പ് തകർക്കാമോ എന്നാണ് അവരുടെ ശ്രദ്ധ. പക്ഷെ ആ തന്ത്രം പിഴയ്ക്കുന്നു. സാധാരണ ഒരാൾക്കും ഇങ്ങനെ പറ്റില്ല. നാണു ഒരു സാധാരണ ശിഷ്യനല്ലെന്ന് അവർ വൈകിയെങ്കിലും തിരിച്ചറിയുന്നു.